• Home
  • News
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ എത്തുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ എത്തുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ എത്തുന്നു. ചിത്രത്തിൽ നരേന്ദ്രമോദിയുടെ വേഷത്തിലെത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്രോയി ആണ്. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്.മേരികോം,​ സരബ്ജിത്ത്,​ ഭൂമി എന്നീ ചിത്രങ്ങൾ ഒരുക്കിയ ഒമങ്ക് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുതിർന്ന താരം പരേഷ് റാവലാണ് ആദ്യം മോദിയെ അവതരിപ്പിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ.പിന്നീട് വിവേക് ഒബ്രോയി അവതരിപ്പിക്കുമെന്ന് വിവരങ്ങൾ പുറത്ത് വരികയായിരുന്നു. വിവേക് ഒബ്രോയിയുടെ അച്ഛനും പ്രശസ്ത നിർമ്മാതാവുമായ സുരേഷ് ഒബ്രോയിയും സന്ദീപ് സിംഗും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥാപാത്ര പൂർണ്ണതക്കായി വിവേക് നിരവധി ശില്പശാലകളിൽ പങ്കെടുക്കുകയാണ്. ചിത്രം 23ഭാഷകളിലായി പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.