• Home
  • News
  • ബഹ്‌റൈൻ : റസ്​റ്റോറൻറുകൾ പൂർണ്ണമായി തുറക്കുന്നത്​ ഘട്ടം ഘട്ടമായി

ബഹ്‌റൈൻ : റസ്​റ്റോറൻറുകൾ പൂർണ്ണമായി തുറക്കുന്നത്​ ഘട്ടം ഘട്ടമായി

മനാമ : കോവിഡ്​ വ്യാപനം തടയുന്നതിന്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം. നാഷണൽ ​മെഡിക്കൽ ടാസ്​ക്​ ഫോഴ്​സി​​െൻറ ശിപാർശയനുസരിച്ച്​ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമ​െൻറ്​ എക്​സിക്യൂട്ടീവ്​ കമ്മിറ്റിയാണ്​ തീരുമാനങ്ങൾ എടുത്തത്​.
ഘട്ടം ഘട്ടമായിട്ടായിരിക്കും വിവിധ സ്​ഥാപനങ്ങൾ തുറക്കുക. ആഗസ്​റ്റ്​ ആറിന്​ തുടങ്ങുന്ന ആദ്യ ഘട്ടത്തിൽ ജിംനേഷ്യങ്ങളും മൈതാനങ്ങളും സ്​പോർട്​സ്​ ഹാളുകളും നീന്തൽക്കുളങ്ങളും തുറക്കും. രണ്ടാം ഘട്ടം സെപ്​റ്റംബർ മൂന്നിനാണ്​ തുടങ്ങുന്നത്​. റസ്​റ്റോറൻറുകളിലും കഫേകളിലും പുറത്തിരുന്ന്​ ഭക്ഷണം കഴിക്കുന്നത്​ അന്ന്​ മുതൽ അനുവദിക്കും.ട്രെയിനിങ്​ ഇൻസ്​റ്റിറ്റ്യൂട്ടുകളും തുറക്കും. സെപ്​റ്റംബർ 24ന്​ തുടങ്ങുന്ന നാലാം ഘട്ടത്തിൽ റസ്​റ്റോറൻറുകളിലും കഫേകളിലും അകത്തിരുന്ന്​ ഭക്ഷണം കഴിക്കാൻ അനുവദിക്കും. ഫോർ സ്​റ്റാർ, ഫൈവ്​ സ്​റ്റാർ ഹോട്ടലുകളിലെ റസ്​റ്റോറൻറുകളും ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റിയുടെ അംഗീകാരമുള്ള ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിലെ റസ്​റ്റോറൻറുകളും ക്രമേണ തുറക്കാൻ അനുമതി നൽകാനും തീരുമാനിച്ചു.
മതിയായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ടായിരിക്കും ഇവ തുറക്കുന്നത്​. 20 പേരിൽ അധികമാകാത്ത പരിപാടികൾക്ക്​ ബുക്കിങ്​ അനുവദിക്കാം. ഒരു സമയത്ത്​ ഒരു ബുക്കിങ്​ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.തുറക്കാൻ അനുമതി നൽകിയ സ്​ഥലങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടോയെന്ന്​ തുടർച്ചയായി അവലോകനം ചെയ്യും.പ്രതിദിന കോവിഡ്​ പരിശോധനയിൽ കണ്ടെത്തുന്ന രോഗികളുടെ എണ്ണം, തീവ്രപരിചരണം ആവശ്യമായ രോഗികളുടെ എണ്ണം, ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ എന്നിവ വിലയിരുത്തി തീരുമാനങ്ങൾ പുനഃപരിശോധനക്ക്​ വിധേയമാക്കുകയും ചെയ്യും.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All