ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദോഹ: ഖത്തറില്‍ ഇന്ന് 460 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 412 പേര് രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 153,219 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 423 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 37 പേര് വിദേശത്തുനിന്നും എത്തിയവരാണ്. അതേസമയം രാജ്യത്ത് ഇന്ന് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 9,721 പേര് രോഗം ബാധിച്ച് ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86 പേര് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് മാത്രമായി 9 പേര് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായതോടെ 105 പേരായി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.