• Home
  • News
  • ഒമാനിലെ ദോഫാറിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

ഒമാനിലെ ദോഫാറിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

മസ്‌കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ രാത്രി സഞ്ചാര വിലക്കില്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയക്രമത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ഒമാന്‍ സുപ്രീം കമ്മറ്റി ഇന്ന് പ്രസ്താവന പുറത്തിറക്കി. പുതുക്കിയ സമയക്രമം അനുസരിച്ച്  വൈകുന്നേരം ആറ്  മണി മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ അഞ്ചു മണി വരെയായിരിക്കും രാത്രി യാത്രാവിലക്ക് ഉണ്ടാവുക.

രാത്രി ഒന്‍പതു മണി മുതല്‍ വെളുപ്പിന് നാല് മണി  വരെ ആയിരുന്നു നേരത്തെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ രാത്രി യാത്രാ വിലക്ക് നിലനിന്നിരുന്നത്. ഏപ്രില്‍ 17 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പുതുക്കിയ സമയ ക്രമം തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All