കുവൈറ്റിൽ അഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് പിടികൂടി
കുവൈറ്റിലേക്ക് ചൈനയിൽനിന്ന് പാഴ്സലായി എത്തിച്ച മയക്കുമരുന്നും, ലഹരി ഗുളികകളും പിടിച്ചെടുത്തതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 75 കിലോഗ്രാമോളം ലെറിക്ക പൗഡറും, അഞ്ച് ലക്ഷം ലറിക്ക ഗുളികകളും ആണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അബ്ദുൽ അസീസ് അൽ ഫഹദ് പറഞ്ഞു. പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.