ഇന്ത്യന്‍ അധ്യാപിക റോഡ് മുറിച്ചുകടക്കവെ ഗൾഫിൽ വാഹനമിടിച്ച് മരിച്ചു
കൊല്‍ക്കത്ത സ്വദേശിനി റഷ റഹ്മാന് ആണ് മരിച്ചത്
ഒലീവ് ഇന്റര്‍നാഷണല്‍ സ്കൂള്‍ അധ്യാപികയാണ്
അപകടസ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചു
ദോഹ: ഖത്തറില്‍ ഇന്ത്യന്‍ യുവതി വാഹനാപകടത്തില്‍ മരിച്ചു. കൊല്‍ക്കത്ത സ്വദേശിനിയും ഖത്തറിലെ ഒലീവ് ഇന്റര്‍നാഷണല്‍ സ്കൂള്‍ അധ്യാപികയുമായ റഷ റഹ്മാന് (35) ആണ് മരിച്ചത്.ദോഹയിലെ തുമാമയിലാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് തുമാമയിലെ ജിംനേഷ്യത്തില്‍ നിന്നും തിരിച്ചുവരുന്ന വഴിയാണ് അപകടത്തില്‍ പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണംസംഭവിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വിവരമറിഞ്ഞ് റഷയുടെ ഭര്‍ത്താവും സഹോദരനും കൊല്‍ക്കത്തയില്‍നിന്ന് ദോഹയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
അഞ്ച് വര്‍ഷമായി തുമാമയിലെ ഒലീവ് സ്കൂളില്‍ അധ്യാപികയായിരുന്നു. റഷയുടെ നിര്യാണത്തില്‍ സ്കൂള്‍ മാനേജ്മെന്റ് അനുശോചനം അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.