• Home
  • News
  • റോഡ് മുറിച്ചുകടക്കവേ പ്രവാസി വാഹനമിടിച്ച് മരിച്ചു

റോഡ് മുറിച്ചുകടക്കവേ പ്രവാസി വാഹനമിടിച്ച് മരിച്ചു

റിയാദ് : റോഡ് മുറിച്ചുകടക്കവേ മുംബൈ സ്വദേശി ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു. മുംബൈ താന സ്വദേശി ശൈഖ് മുഹമ്മദ് തൽഹ (62) ആണ് ഞായറാഴ്ച ജിദ്ദ ഫൈസലിയ്യയിൽ മുറബ്ബ പാലത്തിന് സമീപം കാറിടിച്ച് മരിച്ചത്. അമീർ ഫൈസൽ സ്ട്രീറ്റ് മുറിച്ചു കടക്കുമ്പോഴാണ് ഇൻജാസ് മണി എക്‌സ്‌ചേഞ്ചിനു മുന്നിൽ സർവീസ് റോഡിൽ അതി വേഗത്തിലെത്തിയ കാർ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചത്.

വൈകുന്നേരം അഞ്ചരയോടെ നടന്ന അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹം രാത്രി പത്തരയോടെ കിംഗ് ഫഹദ് ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. ദീർഘകാലമായി അൽ മദീന പ്രസിൽ ജീവനക്കാരനായിരുന്ന തൽഹ റിട്ടയറായി റമദാന് ശേഷം എക്‌സിറ്റിൽ പോകാനിരിക്കുകയായിരുന്നു. ഭാര്യ: ഇഷ്‌റത്ത് ജഹാൻ. രണ്ട് പെൺമക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച വൈകീട്ട് ജിദ്ദ ഫൈസലിയ്യിയ മഖ്ബറയിൽ ഖബറടക്കി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All