• Home
  • News
  • യാത്ര മസ്കറ്റിലേക്കാണോ? റസിഡന്റ് കാര്‍ഡുള്ള പ്രവാസികള്‍ക്ക് ഇ-ഗേറ്റ് വഴി എളുപ്പ

യാത്ര മസ്കറ്റിലേക്കാണോ? റസിഡന്റ് കാര്‍ഡുള്ള പ്രവാസികള്‍ക്ക് ഇ-ഗേറ്റ് വഴി എളുപ്പം പുറത്തുകടക്കാം

 

മസ്കറ്റ് : മസ്കറ്റിലേക്കുള്ള യാത്രക്കാർക്ക് സന്തോഷ വാർത്തയാണ് എത്തുന്നത്. ഇ-ഗേറ്റുകളുടെ തകരാർ മൂലം യാത്രക്കാർ ഏറെ നേരം കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇതിന് പരിഹാരം എത്തുന്നു. ഒമാൻ റസിഡന്റ് കാർഡുള്ളവർക്ക് ഇ-ഗേറ്റുകൾ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ സാധിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള നിരവധി മലയാളികൾ മസ്കറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഒമാനിലെ പല സ്ഥലങ്ങളിലേക്കും പോകുന്നവർ മസ്കറ്റ് വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുന്നത്.

പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇ-ഗേറ്റുകള്‍ വഴി ഇമിഗ്രേഷന്‍ കഴിഞ്ഞ ദിവസം പലരും പൂർത്തിയാക്കി. ഫിംഗര്‍ സ്‌കാനിംഗ് ഇവർക്കുണ്ടായിരുന്നില്ല. എന്നാൽ സന്ദര്‍ശന, വിനോദ സഞ്ചാര വിസകളില്‍ വരുന്നവര്‍ പാസ്‌പോര്‍ട്ട് സ്‌കാനിംഗിനായി കാത്തിരിക്കണം. ഒമാൻ റസിഡന്റ് കാർഡുള്ളവർക്ക് മസ്കറ്റ് വിമാനത്താവളത്തിൽ ഇറങ്ങിയാൽ കാർഡും മുഖവും കാണിച്ച് ഇ-ഗേറ്റ് വഴി സ്‌കാനിംഗ് പൂർത്തിയാക്കാം. ഇതിന് വേണ്ടിയുള്ള സൗകര്യം വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. ഇ-ഗേറ്റ് വഴി പോകുന്നവർക്ക് പ്രത്യേകം പാസ്‌പോർട്ട് സ്‌കാനിംഗ് ആവശ്യമില്ല. പാസ്‌പോർട്ട് സ്‌കാനിംഗ് ചെയ്യാൻ വേണ്ടി നേരത്തെ മണിക്കൂറുകളോളം ആണ് പ്രവാസികൾ വിമാനത്താവളത്തിൽ കാത്തിരുന്നത്.

ടൂറിസ്റ്റ് വിസയിലും വിസിറ്റ് വിസയിലും എത്തുന്നവർക്ക് ഈ സൗകര്യം ലഭിക്കില്ല. ഇമിഗ്രേഷൻ നടപടികൾക്കായി കാത്തിരിക്കേണ്ട വരും. പുതിയ വിസയിൽ എത്തുന്നവർക്കും ഇമിഗ്രഷൻ നടപടികൾക്കായി കാത്തിരിക്കണം. പാസ്‌പോർട്ട് സ്‌കാനിംഗ് നടത്തിയ ശേഷം മാത്രമേ ഇവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളു. ഇ-ഗേറ്റുകളുടെ തകരാർ മൂലം മസ്കറ്റ് വിമാനത്താവളത്തിൽ എത്തിയാൽ മണികൂറുകൾ വീണ്ട കാത്തിരിപ്പിന് ശേഷം ആണ് പലരും പുറത്തുകടക്കുന്നത്. മിക്ക സമയങ്ങളിലും ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് ഉണ്ടാക്കുക.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All