സൗദിയിൽ വ്യാപക മഴ, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്
ദമാം ∙ സൗദിയിൽ വ്യാപക മഴ. കിഴക്കന്‍ സൗദിയിലും വടക്കന്‍ പ്രവിശ്യകളിലും റിയാദ്, താഇഫ് ഭാഗങ്ങളിലും ഇന്നലെ ശക്തമായ മഴയനുഭവപ്പെട്ടു. മഴയില്‍ കിഴക്കന്‍ പ്രവിശ്യയില്പലയിടത്തും വെള്ളം കയറി. മഴ മുന്നറിയിപ്പിന് പിന്നാലെയാണ് ശക്തമായ മഴ. ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് സൗദിയിലുടനീളം ശക്തമായ മഴയെത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പ്രധാന ഹൈവേകളിലെ ടണലുകള്‍ മുന്‍കരുതലിന്റെ ഭാഗമായി അടിച്ചിട്ടതിനാല്‍ റോഡുകളില്‍ ഗതാഗത തടസ്സവും നേരിട്ടു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.