• Home
  • News
  • ഓസ്കറിൽ തിളങ്ങി ഓപ്പൻഹൈമർ. മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ ഉൾപ്പടെ ഏഴ് പുരസ

ഓസ്കറിൽ തിളങ്ങി ഓപ്പൻഹൈമർ. മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ ഉൾപ്പടെ ഏഴ് പുരസ്കാരങ്ങൾ

ലൊസാഞ്ചലസ് ∙ ഓസ്കറിൽ തിളങ്ങി ഓപ്പൻഹൈമർ. മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ ഉൾപ്പടെ ഏഴ് പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. ഓപ്പൻഹൈമറിലൂടെ കിലിയൻ മർഫി മികച്ച നടനായി. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ.  പുവർ തിങ്സിലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി.  മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഡേ വാൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി. ദ് ഹോൾഡ് ഓവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഓപ്പൻഹൈമറിലൂടെ റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള പുരസ്കാരം നേടി. കരിയറിലെ ആദ്യ ഓസ്കർ നേട്ടം കൂടിയാണിത്. വിഷ്വൽ ഇഫക്ടസിനുള്ള പുരസ്കാരം ജാപ്പനീസ് ചിത്രമായ ഗോഡ്സില്ല മൈനസ്‍ വണ്ണിന്. ഗോഡ്സില്ല ഫ്രാഞ്ചൈസിയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു ഒരു സിനിമയ്ക്കു നോമിനേഷൻ ലഭിച്ചത്. മികച്ച എഡിറ്റിങ്: ജെന്നിഫർ ലേം (ചിത്രം ഓപ്പൻഹൈമർ). ജാപ്പനീസ് ചിത്രമായ ദ് ബോയ് ആൻഡ് ദ് ഹെറോൺ ആണ് മികച്ച അനിമേഷൻ ചിത്രം. മികച്ച അവലംബിത തിരക്കഥ: കോർഡ് ജെഫേർസൺ (ചിത്രം: അമേരിക്കൻ ഫിക്‌ഷൻ), യഥാർഥ തിരക്കഥ: ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി (ചിത്രം: അനാറ്റമി ഓഫ് എ ഫാൾ). മികച്ച അനിമേറ്റഡ് ഷോർട് ഫിലിം: വാർ ഈസ് ഓവർ. പ്രൊഡക്‌ഷൻ ഡിസൈനും മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങിനുമുള്ള പുരസ്കാരം പുവർ തിങ്സിന്. മികച്ച വിദേശ ഭാഷ ചിത്രം ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ).

ഇത്തവണ ഇന്ത്യയ്ക്ക് ഓസ്കറിൽ ചുംബിക്കാനായില്ല. ജാർഖണ്ഡ് ബാലികയെ കൂട്ടപീഡനത്തിനിരയാക്കിയ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘ടു കിൽ എ ടൈഗർ’ എന്ന ഡോക്യുമെന്ററിയാണ് ഇന്ത്യയിൽ നിന്ന് മത്സരരംഗത്തുണ്ടായിരുന്നത്. കാനഡയിലെ ഇന്ത്യൻ വംശജയായ നിഷ പഹുജ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി, ഫീച്ചർ ഫിലിം വിഭാഗത്തിലാണ് മത്സരം നേരിട്ടത്. എന്നാൽ ഓസ്കർ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇന്ത്യയ്ക്കു നിരാശയായിരുന്നു ഫലം. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All