• Home
  • News
  • കുതിച്ചുകയറി പൊന്ന് വില; ഇന്നലെ മാത്രം ഗ്രാമിന് 3 ദിർഹത്തിന്റെ വർധന

കുതിച്ചുകയറി പൊന്ന് വില; ഇന്നലെ മാത്രം ഗ്രാമിന് 3 ദിർഹത്തിന്റെ വർധന

ദുബായ് ∙ സ്വർണം പിടിതരാതെ മുകളിലേക്കു തന്നെ. ഇന്നലെ മാത്രം ഗ്രാമിന് 3 ദിർഹത്തിന്റെ വർധനയുണ്ടായി. കഴിഞ്ഞ ആഴ്ച വ്യാപാരം നിർത്തുമ്പോൾ 24 കാരറ്റ് സ്വർണത്തിന് 270.5 ദിർഹമായിരുന്നത് ഇന്നലെ 273.75 ദിർഹമായി വർധിച്ചു. 22 കാരറ്റിന് 253.5 ദിർഹവും 21 കാരറ്റിന് 245.25 ദിർഹവും 18 കാരറ്റിന് 210.25 ദിർഹവുമാണ് ഇന്നലത്തെ വില. ഔൺസിനു ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 2,259.85 ഡോളറിനാണ് ഇന്നലെ വ്യാപാരം നടന്നത്. മുൻ വ്യാപാരത്തേക്കാൾ 1% വർധന. മാർച്ച് മാസം മാത്രം 17 ദിർഹത്തിന്റെ വർധനയാണ് ഒരു ഗ്രാം സ്വർണത്തിലുണ്ടായത്.

അമേരിക്കൻ ഫെഡറൽ റിസർവിന്റെ പുതിയ തീരുമാനം വരെ സ്വർണവിലയിലെ ഈ കുതിപ്പ് തുടരുമെന്നാണ് സൂചന. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് ഡോളറിനു പകരം ആളുകൾ സ്വർണത്തിൽ പണം മുടക്കാൻ തുടങ്ങിയതാണ്  വില കുതിച്ചുയരാൻ കാരണം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All