• Home
  • News
  • യു.എ.ഇ ; ആദ്യ പമ്പരാഗത ഹൈന്ദവ ക്ഷേത്രം,നിർമ്മാണം പുരോഗമിക്കുന്നു
abudhabi

യു.എ.ഇ ; ആദ്യ പമ്പരാഗത ഹൈന്ദവ ക്ഷേത്രം,നിർമ്മാണം പുരോഗമിക്കുന്നു

അബുദാബി : അബൂദബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിന്‍റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വ്യാഴാഴ്ച പ്രത്യേക ചടങ്ങ് നടക്കും. യു.എ.ഇയിലെ ആദ്യ പമ്പരാഗത ഹൈന്ദവ ക്ഷേത്രം എന്ന നിലക്ക് ഇന്ത്യയിൽ നിന്നുള്ള പ്രത്യേക ശിലകളും മറ്റും വൈകാതെ എത്തിക്കാനാണ് നീക്കം.ക്ഷേത്രത്തിന്‍റെ കോൺഗ്രീറ്റ് അടിത്തറയുടെ നിർമാണ തുടക്കം പ്രത്യേക പ്രാർഥനാ ചടങ്ങോടെ വ്യാഴാഴ്ച നടക്കും. പ്രധാന അടിത്തറയിൽ 3000 ക്യുബിക് മീറ്റർ കോൺഗ്രീറ്റ് മിശ്രിതം നിറയ്ക്കും. ക്ഷേത്രത്തിനുള്ള മാൾബിൾ ശിലകളുടെ കൊത്തുപണികൾ ഇന്ത്യയിൽ പുരോഗമിക്കുകയാണ്. അധികം വൈകാതെ തന്നെ ഇവ അബൂദബിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് ക്ഷേത്രനിർമാണ ട്രസ്റ്റ്.

കമ്യൂണിറ്റി സെന്‍ററുകള്‍, ഹാളുകൾ, എക്സിബിഷൻ മേഖലകൾ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുക. മാർബിളിലെയും ശിലകളിലെയും കൊത്തുവേലകൾ 2022ഓടെ പൂർത്തീകരിക്കും. ക്ഷേത്രത്തിന്‍റെ നിർമാണം വീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ വേദി നിർമിക്കാനും പദ്ധതിയുണ്ട്. ബാപ്സ് സ്വാമി നാരായൺ സൻസ്തയുടെ മേൽനോട്ടത്തിലാണ് ക്ഷേത്ര നിർമാണ പ്രവർത്തനം.

Entertainment

Business