• Home
  • News
  • കോവിഡ് 19 : കുവൈത്തില്‍ ജയിലിലായിരുന്ന പൗരന്മാരെ നാടുകടത്തി
kovid-19-deported-citizens-who-were-jailed-in-kuwait

കോവിഡ് 19 : കുവൈത്തില്‍ ജയിലിലായിരുന്ന പൗരന്മാരെ നാടുകടത്തി

കുവൈത്ത്​ സിറ്റി: കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ കുവൈത്തില്‍ ജയിലിലായിരുന്ന പൗരന്മാരെ നാടു കടത്തി. 300 ഫിലിപ്പീന്‍സ്​ പൗരന്മാരെയാണ് നാടുകടത്തിയത്. തല്‍ഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 151 ഫിലിപ്പീനി വനിതകളെയും 16 പുരുഷന്മാരെയുമാണ്​ നാടുകടത്തിയത്​.

ബുധനാഴ്​ച ഉച്ചക്ക്​ 1.30നാണ്​ കുവൈത്ത്​ എയര്‍വേ​സ്​ ടെര്‍മിനലില്‍ നിന്നാണ് ​ ഇവര്‍ വിമാനം കയറിയത്​.ഒളിച്ചോടിയ 41 ഗാര്‍ഹികത്തൊഴിലാളികളെയും മാന്‍പവര്‍ അതോറിറ്റിക്കു​ മുന്നില്‍ കീഴടങ്ങിയ 91 അനധികൃത താമസക്കാരെയും ഇതോടൊപ്പം നാടുകടത്തി.

രാജ്യത്തെ ജയിലുകള്‍ നിറഞ്ഞതിനെ തുടര്‍ന്നാണ്​ അതത്​ രാജ്യങ്ങള്‍ക്ക്​ തടവുകാരെ കൈമാറി തിരക്ക്​ കുറക്കാന്‍ തീരുമാനിച്ചതെന്നും അധികൃതർ പറഞ്ഞു​. ഫിലിപ്പീന്‍സ്​ എംബസിയുമായി സഹകരിച്ചാണ്​ കുവൈത്ത്​ അധികൃതര്‍ തൊഴിലാളികളെ തിരിച്ചയക്കാന്‍ നടപടി സ്വീകരിച്ചത്​.

കുവൈത്താണ്​ വിമാനം ഏര്‍പ്പെടുത്തിയതും യാത്രാചെലവ്​ വഹിച്ചതും​. നേര​േത്ത തൊഴിലാളികളെ സ്വീകരിക്കുന്നതിന്​ ഫിലിപ്പീന്‍സ്​ നിബന്ധന വെച്ചിരുന്നു. ഇവര്‍ കോവിഡ്​ മുക്തരാണെന്ന്​ തെളിയിക്കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്നായിരുന്നു നിബന്ധന.

ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ്​, എന്നീ രാജ്യങ്ങളിലെ ഏതാനും തടവുകാരെ അതത്​ രാജ്യങ്ങള്‍ അംഗീകരിക്കുന്ന മുറക്ക്​ വൈകാതെ കയറ്റി അയക്കാനിരിക്കുകയാണ്​. ഇന്ത്യയും തിരിച്ചുവരുന്നവര്‍ വൈറസ്​ മുക്തമാണെന്ന്​ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്​ ആവശ്യപ്പെട്ടിട്ടുണ്ട്​. അതിനിടെ, ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ജയിലില്‍ നല്ലനടപ്പിലുമായിരുന്ന 115 തടവുകാരെ വിട്ടയച്ചു​.

Recent Updates

OMAN LATEST NEWS

Business