• Home
  • Sports
  • മേരി കോം പോളിഷ് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ 48 കി.ഗ്രാം

മേരി കോം പോളിഷ് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ 48 കി.ഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി

ന്യൂദല്‍ഹി: ഇടിക്കുട്ടില്‍ വീണ്ടും വിസ്മയം തീര്‍ത്ത് ഇന്ത്യയുടെ സൂപ്പര്‍ ബോക്‌സര്‍ എം സി മേരി കോം. സില്‍സിയന്‍ ഓപണില്‍ ബോക്‌സിങ് ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടിയാണ് വീണ്ടും അഞ്ച് തവണ ലോക ചാംപ്യനായ മേരി കോം ഇന്ത്യയുടെ വിജയമുദ്ര മുഴക്കിയത്. 48 കിലോ വിഭാഗത്തില്‍ സീസണിലെ താരത്തിന്റെ മൂന്നാം സ്വര്‍ണ മെഡലാണിത്.

അഞ്ചുതവണ ലോക ചാമ്പ്യനായ മേരി കോം ഫൈനലില്‍ കസാക്സ്ഥാന്റെ ഐജറീം കസനയേവയെ 5-0 ന് പരാജയപ്പെടുത്തി. പരിക്കില്‍ നിന്ന് മോചിതയായശേഷം മേരികോമിന്റെ ആദ്യ മത്സരമാണിത്. പരിക്ക് മൂലം മേരി കോമിന് ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാനായില്ല. 54 കി.ഗ്രാമിന്റെ ഫൈനലില്‍ മനീഷ ഉക്രെയ്‌നിന്റെ ഇവന്നയോട് 2-3 ന് തോറ്റു.

സീനിയര്‍ വിഭാഗത്തില്‍ സരിതാ ദേവി (60 കി.ഗ്രാം), റിതു ഗ്രെവാള്‍ (51കി.ഗ്രാം) ലോലിന (69കി.ഗ്രാം), പൂജാറാണി (81 കി.ഗ്രാം) എന്നിവര്‍ വെങ്കല മെഡല്‍ നേടി.

Recent Updates