• Home
  • News
  • വസന്തകുമാറിന്റെ ലക്കിടിയിലുള്ള വീട്ടിലെത്തി ആദരവറിയിച്ച് നടന്‍ മമ്മൂട്ടി
mammuty

വസന്തകുമാറിന്റെ ലക്കിടിയിലുള്ള വീട്ടിലെത്തി ആദരവറിയിച്ച് നടന്‍ മമ്മൂട്ടി

ലക്കിടി: പുല്‍വാമ ചാവേര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ ലക്കിടിയിലുള്ള വീട്ടിലെത്തി ആദരവറിയിച്ച് നടന്‍ മമ്മൂട്ടി. ഉച്ചയോടു കൂടി വീട്ടിലെത്തിയ അദ്ദേഹം വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ചു. വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച മമ്മൂട്ടി കുടുംബ ശ്മശാനത്തിലെ വസന്തകുമാറിന്റെ ശവകുടീരത്തിലെത്തി ആദരമര്‍പ്പിക്കുകയും ചെയ്തു. വയനാട്ടില്‍ വച്ച് ചിത്രീകരണം നടക്കുന്ന ‘ഉണ്ട’ എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് മമ്മൂട്ടി വസന്തകുമാറിന്റെ വീട്ടിലെത്തിയത്.