• Home
  • News
  • കാളിദാസ് ജയറാം നായകനാവുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ഫെബ്രുവരി 22ന് തീയേറ്ററുക

കാളിദാസ് ജയറാം നായകനാവുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ഫെബ്രുവരി 22ന് തീയേറ്ററുകളിൽ എത്തും

പൂമരത്തിനു ശേഷം കാളിദാസ് ജയറാം നായകനാവുന്ന പുതിയ ചിതത്തിന്റെ ടീസര്‍ പുറത്ത്. ജിത്തു ജോസഫാണ് കാളിദാസിന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസ് ഉം വിന്റേജ് ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ & മിസ് റൌഡി. കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിൽ അപർണ ബാലമുരളി ആണ് നായിക. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, വിജയ്ബാബു, ശരത് സഭ, സായികുമാർ, വിജയരാഘവൻ, തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ചെയുന്നു. നവാഗതനായ അരുൺ വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രം ഫെബ്രുവരി 22ന് ചിത്രം തീയേറ്ററുകളിൽ എത്തും.