• Home
  • News
  • കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടും, പുതിയ ഓഫറുമായി ഒമാൻ എയർ കണ്ടാൽ ചാടിവീഴരുത്, വ

കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടും, പുതിയ ഓഫറുമായി ഒമാൻ എയർ കണ്ടാൽ ചാടിവീഴരുത്, വ്യാജ പരസ്യം, ജാ​ഗ്രത പാലിക്കുക

 

മസ്കറ്റ് : മസ്കറ്റിലേക്ക് പറക്കാം കുറഞ്ഞ നിരക്കിൽ , പുതിയ ഓഫറുമായി ഒമാൻ എയർ തുടങ്ങിയ നിരവധി പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പരസ്യങ്ങളിൽ ചിലത് വ്യാജ പരസ്യമാണെന്ന് ഒമാന്‍റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു. ഒമാൻ എയർ ടിക്കറ്റ് നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യം നൽകിയിട്ടില്ല. വ്യാജ പ്രമോഷനുകൾ ആണ് ഇപ്പോൾ നടക്കുന്നത്.

സാമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം. ഒമാൻ എയറുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് കോംപ്ലിമെന്‍ററികളും വൻ ഇളവിൽ എയർലൈൻ ടിക്കറ്റുകറ്റുകൾ നൽകുന്നത്. യാത്രക്കാരെ പറ്റിക്കുന്ന തരത്തിലുള്ള ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ആരും വീഴരുത് ജാഗ്രത പാലിക്കണം എന്നാണ് ഒമാൻ എയർ മുന്നറിയിപ്പ് നൽകുന്നത്.
അനൗദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഒമാൻ എയർ ഒരിക്കലും ടിക്കറ്റ് വിൽപനയോ പ്രമോഷനുകളോ നടത്തില്ല. എയർലൈനിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് (omanair.com) ഉൾപ്പെടെ പരിശോധിച്ച് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ പാടുള്ളു. ഒമാൻ എയർ ഔദ്യോഗികമായി അംഗീകരിക്കാത്ത അക്കൗണ്ടുകളിലേക്ക് എന്തെങ്കിലും വിധത്തിലുള്ള സാമ്പത്തിക ഇടപാടി നടത്തിയാൽ അതിന്റെ ഉത്തരവാദിത്യം ഞങ്ങൾ ഏറ്റെടുക്കില്ലെന്ന അധികൃതർ അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All