• Home
  • News
  • ഷെയ്ഖ് സായിദ് സ്റ്റേഡിയം ഒരുങ്ങി, മേളപ്പെരുക്കത്തിന് മലയാളികൾ

ഷെയ്ഖ് സായിദ് സ്റ്റേഡിയം ഒരുങ്ങി, മേളപ്പെരുക്കത്തിന് മലയാളികൾ

 

അബുദാബി : അഹ്‌ലൻ മോദിക്കായി ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു വൈകിട്ട് 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയെത്തും. 35,000 ഇന്ത്യക്കാർ ആണ് മോദിയെ കാണാൻ വേണ്ടി ഷെയ്ഖ് സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ത്തുന്നത്. ഉച്ചയ്ക്കു 12 മുതൽ ജനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങി. ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുള്ള നിരവധി കലാകാരമാരുടെ പ്രകടനങ്ങൾ ഉണ്ടായിരിക്കും. 12 മുതൽ 3 വരെ ഡിജെ മ്യൂസിക് നടക്കും. യുഎഇ, ഇന്ത്യ രാജ്യങ്ങളുടെ പതാക വഹിച്ചുകൊണ്ട് രണ്ടു കുട്ടികൾ സ്റ്റേഡിയത്തെ വലംവയ്ക്കും. തുടർന്ന് പരിപാടി തുടങ്ങും.

സ്റ്റേഡിയത്തിൽ ലോകത്തിന്റെ സുഹൃത്ത് (വിശ്വമിത്ര) എന്ന പ്രമേയത്തിൽ ആണ് മോദിക്ക് കലാവരുന്ന് ഒരുങ്ങുന്നത്. യുഎഇലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 800ലേറെ കലാകാരൻമാർ എത്തം. പരിപാടിക്കായി 65,000ത്തിലേറെ പേർ ആണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ സുരക്ഷ മുൻകരുതൽ കാരണം സ്റ്റേഡിയത്തിനുള്ളിൽ 35,000 പേർക്കാണ് അനുമതി നൽകിയിരിക്കുന്നത്.

 

ദുബായിൽ രണ്ട് ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്. മണ്ണും പൊടിയും നീക്കി സ്റ്റേഡിയം വൃത്തിയാക്കി. ഇവിടെ ഇരിപ്പിടങ്ങൾ സജ്ജമാക്കി. ഇന്ന് വെെകുന്നേരത്തോടെ കസേരകൾ നിരത്തും. പുല്ലിൽ കനമുള്ള പ്ലാസ്റ്റിക് ഷീറ്റ് പാകിയാണ് കസേര വിരിക്കുന്നത്. 2 മാസം മുൻപ് ആണ് ഇതിന് വേണ്ടിയുള്ള തയാറെടുപ്പ് തുടങ്ങിയത്. വിവിധ എമിറേറ്റുകളിൽ നിന്ന് പരിപാടി കാണാൻ വരുന്നവർക്ക് സൗജന്യ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അംഗങ്ങളായ മഹേഷ് അഡ്വാനി, രാകേഷ് ബെഹ്റ എന്നിവർ പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾ ‌3.30 മുതൽ 4 വരെ നടക്കുന്ന ഘോഷ യാത്രയിൽ പങ്കെടുക്കാൻ വേണ്ടിയെത്തും. മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥകളി, ഭരതനാട്യം എന്നിവ വിവിധ കലാകാരൻമാരുടെ തേതൃത്വത്തിൽ നടക്കും. മലയാളികൾ ആയ കലാകാരമാൻ ആണ് എത്തുന്നത്. കേരളത്തിൽനിന്നുള്ള വനിതകൾ സെറ്റ് സാരി ഉടുത്തും, പുരുഷൻമാർ ജുബ്ബയും മുണ്ടുമാണ് ധരിക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പരമ്പരാഗത വേഷത്തിൽ തന്നെ ഘോഷയാത്രയിൽ പങ്കെടുക്കാൻ വേണ്ടിയെത്തണം.

മലയാളികൾ നയിക്കു വാദ്യമേളങ്ങൾ ഉണ്ടായിരിക്കും. വൈകിട്ട് 4 മുതൽ 4.30 വരെയാണ് വാദ്യമേളം നടക്കുക. മലയാളികളുടെ നേതൃത്വത്തിലുള്ള അസുര അബുദാബി മ്യൂസിക്കൽ ബാൻഡിന്റേതാണ് പ്രകടനം നടക്കുന്നത്. കേരളത്തിന്റെ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രകടനം ഉണ്ടാകും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All