• Home
  • News
  • പ്രവാസികള്‍ അനുമതിയില്ലാതെ ഹജ്ജ് ചെയ്താല്‍ ആറുമാസം ജയിലും നാടുകടത്തലും, പിഴ 11 ല

പ്രവാസികള്‍ അനുമതിയില്ലാതെ ഹജ്ജ് ചെയ്താല്‍ ആറുമാസം ജയിലും നാടുകടത്തലും, പിഴ 11 ലക്ഷം രൂപ

 

ജിദ്ദ: വരുന്ന ജൂണില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അനുമതിപത്രമില്ലാതെ സ്വദേശികളും വിദേശികളും ഹജ്ജ് ചെയ്യാനായി പുണ്യഭൂമിയില്‍ പ്രവേശിക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. പെര്‍മിറ്റ് (തസ്‌രീഹ്) ഇല്ലാതെ ഹജ്ജ് ചെയ്യുന്നത് നിയയമവിരുദ്ധമാണ് എന്നതിനാല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും.

സൗദി അറേബ്യയിലെത്തുന്ന വിനോദസഞ്ചാരികളോ വിസിറ്റ് വിസക്കാരോ ഉംറ വിസക്കാരോ സൗദി നിവാസികളോ സാധുവായ പെര്‍മിറ്റ് ലഭിക്കാതെ ഹജ്ജ് സീസണില്‍ മക്കയിലേക്ക് പ്രവേശിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 14 മുതല്‍ 19 വരെ ആയിരിക്കും ഹജ്ജ് കര്‍മങ്ങളെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ മക്കയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തും.

ഹജ്ജ് അനുമതിപത്രമുള്ളവര്‍ക്കും മക്കയില്‍ താമസിക്കുന്നവര്‍ക്കും ഹജ്ജ് സേവനങ്ങള്‍ നല്‍കുന്നവര്‍ക്കും മാത്രമായിരിക്കും സീസണില്‍ മക്കിയിലേക്ക് പ്രവേശനാനുമതി നല്‍കുക. മക്ക നഗരിയുടെ വിവിധ പ്രവേശന കവാടങ്ങളില്‍ രേഖകള്‍ പരിശോധിക്കും. നിയമവിരുദ്ധമായ ഹജ്ജ് തടയുന്നതിനും ഒളിച്ചുകടക്കുന്ന തീര്‍ഥാടകരുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനുമാണ് പരിശോധനകള്‍ക്ക് പുറമേ കനത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്.
അനുമതിപത്രമില്ലാതെ ഹജ്ജ് ചെയ്ത് പിടിക്കപ്പെട്ടാല്‍ 50,000 റിയാല്‍ (ഏകദേശം 11 ലക്ഷം രൂപ) വരെ പിഴ ചുമത്താന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടുമായി (ജവാസാത്ത്) സഹകരിച്ച്, ഹജ്ജ് നിയമങ്ങള്‍ ലംഘിക്കുന്ന ആളുകള്‍ക്കെതിരേ ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കും.
ഹജ്ജ് വേളയില്‍ മക്കയിലേക്ക് പ്രവേശിക്കാന്‍ വാഹനങ്ങള്‍ക്കും അനുമതി നിര്‍ബന്ധമാണ്. കാറുകള്‍, ബസ്സുകള്‍, ട്രക്കുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഗതാഗത മാര്‍ഗങ്ങള്‍ക്കും ഇത് ബാധകമാണ്.
നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ ആറ് മാസത്തെ തടവിന് ശിക്ഷിക്കുകയും തുടര്‍ന്ന് അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുകയും ചെയ്യും. വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിന് 10 വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയാവും നാടുകടത്തുക.
മുന്‍ വര്‍ഷങ്ങളില്‍ ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ വരുന്നവരെ മക്ക അതിര്‍ത്തിയില്‍ വച്ച് തിരിച്ചയച്ചിരുന്നു. പലരുടെയും വിരലടയാളം എടുത്ത ശേഷമാണ് മടക്കിയത്. പിന്നീട് മന്ത്രാലയത്തിന്റെ രേഖകളും അബ്ഷിര്‍ രേഖകളും പരിശോധിക്കുമ്പോള്‍ വന്‍ തുക പിഴ ചുമത്തിയതായും വ്യക്തമായിരുന്നു. ഹജ്ജ് നഗരികളില്‍ വച്ച് പെര്‍മിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവരെ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയും പിന്നീട് വന്‍ തുക പിഴ പിന്നീട് ചുമത്തുകയുമാണ് സാധാരണ കണ്ടുവരുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All