ഹജ്: ആഭ്യന്തര തീര്‍ഥാടകര്‍ യാത്ര നിരക്കിന്റെ രണ്ടാം ഗഡു അടയ്ക്കേണ്ട അവസാന തീയതി ശനിയാഴ്ച
ജിദ്ദ ∙ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ ബുക്ക് ചെയ്ത പാക്കേജ് അനുസരിച്ച് നിരക്കിന്റെ രണ്ടാം ഗഡുവായ 40 ശതമാനം അടയ്ക്കേണ്ട അവസാന ദിവസം അടുത്ത ശനിയാഴ്ചയാണെന്ന് (30) ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ ബുക്കിങ് റദ്ദാകും. ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ആഭ്യന്തര ഹജ് തീര്‍ഥാടകരും മൂന്നിനം വാക്‌സീനുകള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. പതിനെട്ടും അതില്‍ കൂടുതലും പ്രായമുള്ളവര്‍ ഒരു ഡോസ് കോവിഡ് വാക്‌സീനും സ്വീകരിക്കണം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.