പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
മസ്കത്ത് : മലപ്പുറം സ്വദേശിയെ മിസ്ഫയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടക്കല്‍ തലക്കാപ്പ് മണിയങ്കല്‍ ഹൗസ് സുരേഷ് മണിയങ്കല്‍ (50) ആണ് മരിച്ചത്. ആറ് വര്‍ഷമായി ഒമാനിലുള്ള സുരേഷ് ഇതിനിടെ നാട്ടില്പോയിരുന്നില്ല. പിതാവ്: പരമേശ്വരന്. മാതാവ്: ജാനകി. ഭാര്യ: ബബിത. മക്കള്‍: അഭിനവ്, ഘോഷ്, അഭിഷ്ഠ. സഹോദരങ്ങള്‍: സുശീല, വത്സല. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.