• Home
  • News
  • രണ്ടു ദിവസം മുൻപ് വീടുവിട്ടിറങ്ങിയ മലയാളി പ്രവാസി വ്യവസായിയെ മരിച്ച നിലയിൽ കണ്ടെ

രണ്ടു ദിവസം മുൻപ് വീടുവിട്ടിറങ്ങിയ മലയാളി പ്രവാസി വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി ∙ രണ്ടു ദിവസം മുൻപ് വീടുവിട്ടിറങ്ങിയ മലയാളി വ്യവസായിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലസ്ഥാന നഗരിയിൽ റിഷീസ് ഹൈപ്പർ മാർക്കറ്റും റസ്റ്ററന്റും നടത്തുന്ന കണ്ണൂർ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയിൽ സുൽഫാഉൽ ഹഖ് റിയാസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധികാരണം ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. 

വർഷങ്ങളായി യുഎഇയിലുള്ള സുൽഫാഉൽ ഹഖ് റിയാസ് നല്ല നിലയിൽ ബിസിനസ് ചെയ്തുവരികയായിരുന്നു. അടുത്തിടെ ഖാലിദിയയിൽ പുതിയ റസ്റ്ററന്റ് തുറക്കാനുള്ള ശ്രമത്തിലുമായിരുന്നുവെന്ന് പറയുന്നു. ഇതേ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലാവുകയും രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങുകയുമായിരുന്നു. ഇതിന് ശേഷം യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് ഭാര്യ ഇന്നലെ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അൽ ജസീറ ക്ലബിനടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അബ്ദുൽ റഹ്മാൻ പൊതിരകത്ത്–പി.ടി.പി.ഷാഹിദ ദമ്പതികളുടെ മകനാണ്. ഷീബ റിയാസാണ് ഭാര്യ. മക്കൾ:റിഷിൻ റിയാസ്, റിഷിക റിയാസ്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All