പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
സലാല : എറണാകുളം സ്വദേശിയെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് പറവൂരിലെ നെടുംപറമ്പില്‍ പരേതരായ ജോസഫ് - ത്രേസ്യ ദമ്പതികളുടെ മകന് ജോണി ജോസഫിനെ (58) യാണ് ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്.
20 വര്‍ഷമായി മസ്കത്തിലെ നിര്‍മാണ മേഖലയിലുള്ള കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലി ആവശ്യാര്‍ഥമായിരുന്നു സലാലയില്‍ എത്തിയത്. ഭാര്യ: സീന ജോണി. മക്കള്‍: അബിന്‍, അഖില്‍. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.