• Home
  • News
  • ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി

ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി

ദുബായ് : ദുബായിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ കാണാനില്ലെന്ന് പരാതി. ഒരുമാസമായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് പരാതി ഉയരുന്നത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷാജു പയ്യില വളപ്പിലിനെയാണ് ദുബായിൽ വെച്ച് കാണാതിയിരിക്കുന്നത്. തന്റെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പരാതി നൽകി രംഗത്തെത്തിയത്.

ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ട് ഭാര്യ നാട്ടിൽ നിന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിനും, അബുദാബിയിലെ ഇന്ത്യൻ എംബസിക്കും പരാതി നൽകി. ദുബായ് അൽബർഷയിലെ ഹൈപ്പർമാർക്കറ്റിൽ മീൻ മുറിച്ചു വിൽക്കുന്ന ജോലിയായിരുന്നു ഷിജുവിന്. ഫെബ്രുവരി 19ന് ആണ് അവസാനമായി വീട്ടിലേക്ക് ഫോൺവിളിച്ചത്. പിന്നീട് കുടുംബവുമായി ഇദ്ദേഹത്തിന് ഒരു ബന്ധവുമില്ല. സാജുവിന്റെ ഫോൺ താമസസ്ഥലത്ത് തന്നെയുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.
പരാതി ലഭിച്ചതിൻരെ അടിസ്താനത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കണ്ടു കിട്ടുന്നവർ അടുത്തുള്ള സാമൂഹിക പ്രവർത്തകരെയോ പോലീസിനെയോ വിവരം അറിയിക്കണം.
അതേസമയം, ഉപയോഗശൂന്യമായ മാംസം രാജ്യത്ത് വിൽപന നടത്തിയ സ്ഥാപനം അബുദാബിയില്‍ അടച്ചുപൂട്ടി. വിവിധ ഷോപ്പുകളിൽ പരിശോധന നടത്തിയപ്പോൾ ആണ് ഇത്രയും മാംസം പിടിക്കൂടിയത്. റമദാനോടനുബന്ധിച്ച് ഭക്ഷ്യ വിപണികളിലെ പരിശോധന അധികൃതർ ശക്തമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് പരിശോധന ശക്തമാക്കിയത്.

മുമ്പ് നടത്തിയ പരിശോധനയിലും ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയതോടെയാണ് പരിശോധ ശക്തമാക്കിയത്. പല തവണ താക്കീത് നൽകിയെങ്കിലും വീണ്ടും നിയമം ലംഘനം ആവർത്തിച്ചതിനാൽ ആണ് കട അടച്ചുപൂട്ടാൻ തീരുമാനിച്ചത്. ഉപയോഗശൂന്യമായ മാംസമായിരുന്നു കടയിൽ ഉദ്യോഗസ്ഥർ വിൽപനക്കായി വെച്ചിരിക്കുന്നതെന്ന് അധികൃതർ പരിശോധനയിൽ കണ്ടെത്തി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ തന്നെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിരവധി കടകളിൽ അധികൃതർ പരിശോധനക്കായി എത്തുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All