ദുബായ് ഔട്ട്ലെറ്റ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു
ലുലു ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് ദുബായ് ഔട്ട്ലെറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു. ഔട്ട് ലെറ്റ് മാൾ ചെയർമാൻ നാസർ ഖംസ് അൽ യമ്മാഹി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ യു.എ.ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ദുബായിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ ഔട്ട്ലെറ്റ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. 300 ഹൈപ്പർ മാർക്കറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ലുലു അതിവേഗം മുന്നേറുകയാണ്.
കേരളത്തിൽ ഉൾപ്പെടെ ലുലുവിൻ്റെ സാന്നിധ്യം വർധിപ്പിക്കുന്നതിന് ശ്രമങ്ങൾ നടന്നുവരികയാണ് അദ്ദേഹം അറിയിച്ചു. 97,000 ചതുരശ്രയടി വിസ്തൃതിയിൽ ഒരുക്കിയ ഹൈപ്പർ മാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്‌സ്, ഹോം അപ്ലയൻസ് വിഭാഗമായ ലുലു കണക്‌ട്, പച്ചക്കറി, പഴവർഗങ്ങൾ, ലുലു കിച്ചൻ എന്നീ വിഭാഗങ്ങളുമുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.