ചെറിയ പെരുന്നാൾ: ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
ദുബായ് ∙ ചെറിയ പെരുന്നാൾ പ്രമാണിച്ച് ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും യൂണിവേഴ്സിറ്റി, നഴ്സറികൾ എന്നിവയ്ക്കും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി (കെഎച് ഡിഎ) അവധി പ്രഖ്യാപിച്ചു. ഈ മാസം 8 മുതൽ 14 വരെയാണ് അവധി. 15ന് വിദ്യാലയങ്ങൾ വീണ്ടും അധ്യയനമാരംഭിക്കുമെന്നും സമൂഹമാധ്യമത്തിലൂടെയുള്ള അറിയിപ്പിൽ പറഞ്ഞു. എന്നാൽ, യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ നേരത്തെ തന്നെ അവധി നൽകിയിരുന്നു. ഒട്ടേറെ മലയാളി കുടുംബങ്ങൾ നാട്ടിലേക്ക് പോകുകയും ചെയ്തു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.