• Home
  • News
  • രണ്ടാമൂഴത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ഷാരൂഖ് ഖാൻ

രണ്ടാമൂഴത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ഷാരൂഖ് ഖാൻ

രണ്ടാമൂഴത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. മൂന്ന് വർഷം മുമ്പ് താൻ മഹാഭാരതം വായിച്ചിരുന്നു. അന്ന് അത് തന്നെ വളരെയധികം ആകർഷിച്ചിരുന്നുവെന്നും ഷാരൂഖ് വെളിപ്പെടുത്തി. മലയാളത്തിലെ ഒരു പ്രമുഖ ദൃശ്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കിംഗ് ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അറിയില്ല . പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാൻ മലയാള സിനിമാലോകത്തിന് സാധിക്കും. അത്രയേറെ പ്രതിഭകൾ മലയാള സിനിമയിലുണ്ട്. മൂന്നുവർഷം മുമ്പ് മഹാഭാരതം വായിച്ചിട്ടുണ്ട്. അത് വലിയ രീതിയിൽ ആകർഷിച്ചു. മലയാളത്തിൽ നിന്നുള്ള അത്തരം ഒരു സിനിമയ്‌ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തിൽ ആയിരം കോടി രൂപ ബഡ്‌ജറ്റിൽ സിനിമ ഉണ്ടാകുന്നത് സന്തോഷകരമാണ്- ഷാരൂഖ് പറഞ്ഞു.