• Home
  • News
  • സൗദി അറേബ്യ റിയാദ് വിമാനത്താവളത്തിൽ സ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ച

സൗദി അറേബ്യ റിയാദ് വിമാനത്താവളത്തിൽ സ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

റിയാദ് ∙ സൗദി അറേബ്യയിലെ  റിയാദ് കിങ്‌ ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെസ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തന സജ്ജമായി. യാത്രക്കാര്‍ക്ക് നടപടികള്‍ സ്വയം പൂര്‍ത്തിയാക്കാന്‍ ഇത് വഴി സാധിക്കും.യാത്രക്കാരുടെ വിരലടയാളം ഉപയോഗിപ്പെടുത്തിയാണ് സ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തിക്കുക. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ ഈ സേവനം പ്രയോജനപ്പെടുത്താം. 

പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്ത് വിരലടയാളം നല്‍കുന്നതോടെ ഗേറ്റ് ഓപ്പണാകും. കിങ്‌ ഖാലിദ് വിമാനത്താവളത്തിലെ മൂന്ന് നാല് ടെര്‍മിനലുകളിലാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. സംവിധാനം വഴി യാത്രക്കാര്‍ക്ക് സമയനഷ്ടമില്ലാതെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ജവസാത്ത് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹിയ പറഞ്ഞു. പദ്ധതി വൈകാതെ ജിദ്ദ ദമ്മാം വിമാനത്താവളങ്ങളിലും പ്രവര്‍ത്തിച്ചു തുടങ്ങും. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ദുഐലിജ്, ജവാസാത്ത് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് യഹിയ, നാഷണല്‍ അതോറിറ്റി ഫോര്‍ ഡാറ്റാ ആന്‍റ് ആര്‍ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പ്രസിഡന്‍റ് ഡോക്ടര്‍ അബ്ദുല്ല ബിന്‍ ഷറഫ് അല്‍ഗാംദി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All