പെരുന്നാളാഘോഷിക്കാൻ യുഎഇയിലെത്തിയ മലയാളി അന്തരിച്ചു
അബുദാബി ∙ യുഎഇയിലെ മുൻ പ്രവാസിയും തൃശൂർ വടക്കേക്കാട് സ്വദേശിയുമായ പൊന്തയിൽ കുഞ്ഞുമുഹമ്മദ് കാഞ്ഞിരപ്പുള്ളി (74) അന്തരിച്ചു. നാലുദിവസം മുമ്പ് യുഎഇയിലുള്ള മക്കളുടെ അടുത്ത് ഭാര്യക്കൊപ്പം പെരുന്നാളാഘോഷിക്കാനെത്തിയതായിരുന്നു. തിങ്കളാഴ്ച രാവിലെ രക്തസമ്മർദ്ദം കുറഞ്ഞ് ഇദ്ദേഹത്തെ അബുദാബിയിലെ മഫ്രക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.