മീരാഭായ് ചാനുവിനും കോഹ്ലിക്കും ഖേൽരത്ന
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്നയ്ക്ക് ശുപാർശ ചെയ്യപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കൊഹ്ലിയ്ക്കും ഭാരോദ്വാഹനത്തിലെ ഉരുക്ക് വനിത മിരാഭായി ചാനുവിനും ഇത് അർഹതയ്ക്കുള്ള അംഗീകാരമാണ്.സച്ചിൻ, എം.എസ്. ധോണി എന്നിവരാണ് ഇതിന് മുൻപ് ഖേൽരത്ന നേടിയ ക്രിക്കറ്റ്താരങ്ങൾ. കർണ്ണം മല്ലേശ്വരി ( 1995), കുഞ്ചറാണി ദേവി ( 1996) എന്നിവർ ഇതിന് മുൻപ് ഭാരോദ്വഹന വിഭാഗത്തിൽ ഖേൽരത്ന നേടിയിട്ടുണ്ട്.
കായിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരത്തിനുള്ള ശുപാര്‍ശ പട്ടികയില്‍ മലയാളി മുന്‍താരം ബോബി അലോഷ്യസ്, ഭാരത് ഛേത്രി (ഹോക്കി), സത്യദേവ് പ്രസാദ് (അമ്പെയ്ത്ത്), ദാദു ചൗഗുളെ (ഗുസ്തി) എന്നിവരും ഇടംപിടിച്ചു. മണിപ്പൂരുകാരിയായ ചാനു ലോക ചാമ്പ്യൻഷിപ്പിൽ 48 കി.മി വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടി. പരിക്കിനെ തുടർന്ന് ഏഷ്യൻ ഗെയിംസിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഭാരത് ഛേത്രി (ഹോക്കി), സത്യദേവ് പ്രസാദ് ( ആർച്ചറി), ദാദു ചൗഗ്ലെ (റെസ്ലിംഗ്)എന്നിവർക്കൊപ്പമാണ് ഒളിമ്പ്യൻ ബോബി അലോഷ്യസിനെ (അത്ലറ്റിക്സ്) ധ്യാൻചന്ദ് പുരസ്കാരത്തിന്ശുപാർശ ചെയ്തിരിക്കുന്നത്. ജിൻസണൊപ്പം ജാവലിനിലെ വിസ്മയതാരം നീരജ് ചോപ്ര, അസാമിസ് എക്സ്പ്രസ് ഹിമദാസ്, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഓപ്പണർ സ്മൃതി മന്ദാന എന്നിവരെയെല്ലാം അർജുനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ട്. മലയാളി അത്ലറ്റ് പി.യു ചിത്രയുടെ പേര് അർജുനയ്ക്ക് അവസാന നിമിഷം വരെ പരിഗണിച്ചെങ്കിലും ഒടുവിൽ ഒഴിവാക്കി. ബാഡ്മിന്റെൺ താരം കെ. ശ്രീകാന്തിനെ പുതിയതായി അർജുന പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. ജസ്റ്റിസ് മുകുൾ മുദ്ഗൽ അദ്ധ്യക്ഷനായ സമിതിയാണ് താരങ്ങളെ പുരസ്കാരങ്ങൾക്ക് ശുപാർശ ചെയ്തത്.