യുഎഇയിൽ വീസ റദ്ദാക്കിയാലും കാലാവധി കഴിഞ്ഞാലും 5 വിഭാഗം വീസക്കാർക്ക് 6 മാസ ഇളവ്
അബുദാബി ∙ വീസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താലും 5 വിഭാഗക്കാർക്ക് യുഎഇയിൽ 6 മാസം വരെ തുടരാൻ അനുമതി നൽകി. ഗോൾഡൻ വീസ, ഗ്രീൻ വീസ, വിധവകൾ/വിവാഹമോചിതർ, യൂണിവേഴ്സിറ്റിയുടെയോ കോളജിന്റെയോ വീസയുള്ള പഠനം പൂർത്തിയാക്കിയവർ, മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പ്രഫഷനലുകൾ എന്നിവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗോൾഡൻ, ഗ്രീൻ വീസക്കാരുടെ ആശ്രിത വീസയുള്ള കുടുംബാംഗങ്ങൾക്കും ഇളവ് ലഭിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാനും മറ്റു ജോലികൾ കണ്ടെത്താനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.