• Home
  • News
  • യുഎഇയിലേക്ക് ഷാർജയിലൂടെയോ അബുദാബിയിലൂടെയോ ദുബായ് വീസയുളളവർക്ക് പ്രവേശനമില്ലേ, ആശ

യുഎഇയിലേക്ക് ഷാർജയിലൂടെയോ അബുദാബിയിലൂടെയോ ദുബായ് വീസയുളളവർക്ക് പ്രവേശനമില്ലേ, ആശങ്കവേണ്ട, സത്യമറിയാം

ദുബായ് വീസയുളളവർക്ക് ഷാർജ, അബുദാബി വിമാനത്താവളങ്ങളിലൂടെ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാട്സ് ആപില്‍ പ്രചരിക്കുന്ന സർക്കുലറിലാണ് ഇത്തരത്തിലൊരു വ്യാജപ്രചാരണമുളളത്. അത്തരത്തില്‍ രാജ്യത്ത് പ്രവേശിച്ചവരെ രാജ്യത്ത് നിന്ന് തിരിച്ചയച്ചുവെന്ന തരത്തിലാണ് സർക്കുലർ പ്രചരിക്കുന്നത്. ഇതോടെ ആശങ്കയിലായ നിരവധിപേർ വ്യക്തത തേടി ട്രാവല്‍ ഏജന്‍സികളെ സമീപിച്ചതായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. 

ദുബായ് വീസയുളളവർക്ക് മറ്റ് എമിറേറ്റുകളിലൂടെ രാജ്യത്ത് പ്രവേശിക്കുന്നതിന് നിലവില്‍ തടസ്സങ്ങളൊന്നുമില്ലെന്ന് ട്രാവല്‍ രംഗത്ത് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. വീസയുള്ളവർക്ക് യുഎഇയിലെ ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്ത് പ്രവേശിക്കാൻ കഴിയും. 

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻന്റ് പോർട്ട് സെക്യൂരിറ്റിയിലെ ഉപഭോക്തൃഏജന്‍റിനെ ഉദ്ധരിച്ച് പ്രാദേശിക പത്രവും സർക്കുലർ  അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിക്കുന്നു. ദുബായ് ഉള്‍പ്പടെ യുഎഇയിലെ ഏത് എമിറേറ്റിലെ വീസയാണെങ്കിലും യുഎഇയിലെ ഏത് വിമാനത്താവളം വഴിയും രാജ്യത്തേക്ക് പ്രവേശിക്കാം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All