മലയാളി സംഘത്തിന്റെ വാൻ അപകടത്തിൽപ്പെട്ട് പ്രവാസി മലയാളി മരിച്ചു, മറ്റ് രണ്ട് മലയാളികൾക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മറ്റ് രണ്ട് മലയാളികൾക്ക് പരിക്കേറ്റു. ഖസീം പ്രവിശ്യയിലെ ഉനൈസയിൽ നിന്ന് അഫീഫിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസിൽ മഹേഷ്കുമാർ തമ്പിയാണ് (55) മരിച്ചത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.