• Home
  • News
  • പ്രവാസി മലയാളി ബാലിക വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി ബാലിക വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു

ഖത്തറിലെ പൊഡാര്‍ പേള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്

അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവുചെയ്യും

ദോഹ: ഖത്തറില്‍ മലയാളി ബാലിക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അരീക്കാട് സ്വദേശികളായ സിറാജ്-ഷഹബാസ് ദമ്പതികളുടെ മകള്‍ ഏഴര വയസുകാരി ജന്ന ജമീലയാണ് മരിച്ചത്.

ഇന്നലെ രാത്രി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.

ഖത്തറിലെ പൊഡാര്‍ പേള്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരുന്നതായി ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All