സൂചി ഹൽവ

ചേരുവകൾ

റവ — ഒരു കപ്പ്
പഞ്ചസാര— കാൽ കപ്പ്
നെയ്യ് — അര കപ്പ്
വെള്ളം — മൂന്നു കപ്പ്
ഏലയ്ക്ക പൊടിച്ചത് — അര ചെറിയ സ്പൂൺ
കശുവണ്ടിയും ബദാമും നുറുക്കിയതും ഉണക്കമുന്തിരിയും— ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ നെയ്യ് ഒഴിച്ച് ഇടത്തരം തീയിൽ ചൂടാക്കുക. ഇതിലേക്ക് റവ ചേർത്തു ചെറുതീയിൽ ഏഴു മിനറ്റോളം വറുക്കുക. റവ പകുതി വറവാകുന്നതാണു കണക്ക്. അടുപ്പിൽ നിന്നു വാങ്ങി മാറ്റി വയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ പഞ്ചസാര, ഏലയ്ക്ക, വെള്ളം എന്നിവ യോജിപ്പിച്ച് അടുപ്പിൽ വച്ചു തിളപ്പിക്കുക. തിളച്ചശേഷം ഇടത്തരം തീയിൽ രണ്ടു മിനിറ്റു വയ്ക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന റവ ചേർത്തു നന്നായി ഇളക്കുക. തിളച്ചയുടൻ തന്നെ തീ കുറച്ചു വയ്ക്കുക. ഓരോ മിനിറ്റ് ഇടവിട്ട് ഇളക്കിക്കൊടുക്കണം. വെള്ളം പൂർണമായി വറ്റിയ ശേഷം ആറാമത്തെ ചേരുവ വിതറി അടുപ്പിൽ നിന്നു വാങ്ങാം. ഐസ്ക്രീമിനൊപ്പം വിളമ്പാം.