ബനാന ബ്രെഡ് റോൾ

ബനാന ബ്രെഡ് റോൾ

ചേരുവകൾ

1. ഏത്തപ്പഴം – വലുത് ഒരു ചെറിയ ക്യൂബ് ആയി മുറിച്ചത്
2. തേങ്ങ ചുരണ്ടിയത് – കാല്‍ കപ്പ്
3. പഞ്ചസാര – 2 ടീസ്പൂൺ
4. ഏലയ്ക്കപ്പൊടി – അര ടീസ്പൂൺ
5. നെയ്യ് – 2 ടീസ്പൂൺ
6. റൊട്ടിപ്പൊടി – 1 കപ്പ്
7. എണ്ണ – വറുക്കാൻ ആവശ്യത്തിന്
8. പാൽ – അര ലിറ്റർ
9. മിൽക്കി ബ്രെഡ് – 6
10. മൈദ – രണ്ടര ടീസ്പൂൺ
11. മുട്ട – 2 എണ്ണം

തയാറാക്കുന്ന വിധം

ആദ്യമായി ബ്രെഡ് പാലിൽ ചെറുതായി മുക്കിയെടുത്ത് മാറ്റി വെയ്ക്കുക. ചൂടായ പാനിൽ അല്പം നെയ്യൊഴിച്ച് ഏത്തപ്പഴം, തേങ്ങ ചുരണ്ടിയത്, പഞ്ചസാര, ഏലയ്ക്കപ്പൊടി എന്നീ ചേരുവകൾ നന്നായി വഴറ്റി എടുക്കുക. മൈദയും മുട്ടയും നന്നായി അടിച്ചു പതപ്പിക്കുക. ബ്രെഡ് ചപ്പാത്തി പലകയിലോ കിച്ചൻ ടേബിളിലോ വെച്ച് പരത്തി എടുക്കുക. ശേഷം തയാർ ചെയ്തു വെച്ച ബനാന ഫില്ലിംഗ് ആവശ്യത്തിനു നിറയ്ക്കുക. സാവധാനം റോൾ ചെയ്യുക. മുമ്പ് തയാറാക്കിയ മുട്ടയുടെ ബാറ്ററിൽ മുക്കുക. ശേഷം റൊട്ടി പൊടിയിൽ മുക്കി ചെറുതീയിൽ വറുത്തെടുത്തു കോരുക.