• Home
  • News
  • ഖത്തർ : തിരിച്ചു വരാൻ ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം

ഖത്തർ : തിരിച്ചു വരാൻ ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിയ ഖത്തറിൽ താമസ വിസയുള്ളവർക്ക് തിരിച്ചുവരാനുള്ള രജിസ്‌ട്രേഷൻ തുടങ്ങി.ഖത്തർ പോർട്ടൽ വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.https://portal.www.gov.qa/wps/portal/qsports/ഹോം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത്  രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.(ഒരേ സമയം നിരവധി പേർ രജിസ്ട്രേഷനായി ശ്രമിക്കുന്നതിനാൽ ചിലപ്പോൾ സാങ്കേതിക തടസ്സങ്ങൾ നേരിട്ടേക്കാം. ഇത്തരക്കാർക്ക് പിന്നീട് ശ്രമിക്കാവുന്നതാണ്) ഖത്തറിൽ നിന്ന് ശ്രമിക്കുന്നവർക്ക് സംശയങ്ങൾക്ക് 109 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.രജിസ്റ്റർ ചെയ്യാൻ ഖത്തർ പോർട്ടൽ സന്ദർശിച്ച് ലോഗിൻ ചെയ്യണം.(ലോഗിൻ ഐഡി ഇല്ലാത്തവർ ആദ്യം ഐഡി ഉണ്ടാക്കണം) ഇതിന് ശേഷമാണ് ആവശ്യമായ വിവരങ്ങൾ നൽകേണ്ടത്.ഇതിന് ഖത്തർ മൊബൈൽ നമ്പർ ആവശ്യമാണ്.നാട്ടിലുള്ളവരുടെ നമ്പർ ആക്റ്റിവ് അല്ലെങ്കിൽ മൊബൈൽ സേവന ദാതാക്കളെ ബന്ധപ്പെട്ട് നമ്പർ ആക്ടിവേറ്റ് ചെയ്യേണ്ടതാണ്. ഈ നമ്പറിലാണ് തുടർന്നുള്ള ആശയ വിനിമയങ്ങൾ നടക്കുക. രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം അപേക്ഷ സംബന്ധിച്ച വിവരങ്ങൾ ഇ മെയിലായി ലഭിക്കും.ഇതിന് മുമ്പായി ലഭിക്കുന്ന ആർ.പി.ടി നമ്പർ ഖത്തർ പോർട്ടലിൽ നൽകിയാൽ സ്റ്റാറ്റസ് കാണിക്കും.
കമ്പനികൾക്കും വ്യക്തികൾക്കും അപേക്ഷിക്കാനുള്ള രണ്ട് വിഭാഗങ്ങളാണ് പോർട്ടലിൽ ഉള്ളത്.നാട്ടിലുള്ള ഭാര്യടെയോ സ്വന്തം സ്പോൺസർഷിപ്പിലുള്ള കുടുംബാംഗങ്ങൾക്കോ വേണ്ടി നിലവിൽ ഖത്തറിൽ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷകർ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി വായിക്കുകയും ആവശ്യമായ എല്ലാ രേഖകളും തയാറാക്കി വെക്കുകയും വേണം.അപേക്ഷകർ പാസ്‌പോർട്ടിലെ വിവരങ്ങൾ കൃത്യമായും പൂർണ്ണമായും നൽകിയിരിക്കണം. ഇമെയിൽ വിലാസം ശരിയായി നൽകിയില്ലെങ്കിൽ ബുദ്ധിമുട്ടാവും.ഇ മെയിൽ വഴി ലഭിക്കുന്ന അനുമതിയുടെ പകർപ്പ് പ്രിന്റെടുത്ത് കയ്യിൽ സൂക്ഷിക്കുകയും നാട്ടിലെ വിമാനത്താവളത്തിൽ കാണിക്കുകയും വേണം.നാട്ടിൽ കോവിഡ് പരിശോധന നടത്തിയതിന്റെ നെഗറ്റിവ് സർട്ടിഫിക്കറ്റും കയ്യിൽ സൂക്ഷിച്ചിരിക്കണം.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All