• Home
  • News
  • യു.എ.ഇയിലേക്ക് നിലവില്‍ സന്ദര്‍ശക വിസയില്‍ ഇന്ത്യക്കാര്‍ക്ക് വരാനാകില്ലെന്ന് അംബ

യു.എ.ഇയിലേക്ക് നിലവില്‍ സന്ദര്‍ശക വിസയില്‍ ഇന്ത്യക്കാര്‍ക്ക് വരാനാകില്ലെന്ന് അംബാസഡര്‍

അബുദാബി : യാത്രാ കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുന്നതുവരെ സന്ദര്‍ശക വിസയില്‍ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയിലേക്ക് വരാനാകില്ല എന്ന് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. 

'ഈ സാഹചര്യത്തില്‍ സന്ദര്‍ശക വിസക്കാരെ യു.എ.ഇ അനുവദിക്കുമോ ഇല്ലയോ എന്നതില്‍ വ്യക്തയില്ല. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ്. വിസിറ്റ് വിസയില്‍ യാത്ര അനുവദിക്കുന്ന കാര്യത്തില്‍ ഇന്ത്യയും തീരുമാനമെടുത്തിട്ടില്ല'., പവന്‍ കപൂര്‍ പറഞ്ഞു.

നിലവില്‍ ഒരു വിമാന കമ്പനിയും ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാരെ കൊണ്ടുവരുന്നില്ലെന്നും പവന്‍ കപൂര്‍ അറിയിച്ചു. ജൂലൈ 29 ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസ നല്‍കുമെന്ന് ദുബൈ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല.

യാത്രാ വിമാനങ്ങള്‍ വഴി സന്ദര്‍ശക വിസക്കാര്‍ക്ക് യു.എ.ഇയിലെത്താമോ എന്നതു സംബന്ധിച്ചും വ്യക്തതയില്ല. നിലവില്‍ ഇന്ത്യ-യു.എ.ഇ പ്രത്യേക ധാരണ പ്രകാരം യു.എ.ഇയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ താമസ വിസയുള്ളവരെ മാത്രമേ അനുവദിക്കുന്നുള്ളൂ.

അതേസമയം, കുടുംബത്തെ കാണാന്‍ വരുന്നു എങ്കില്‍ പരിഹാരമുണ്ടാക്കാമെന്നും എന്നാല്‍ ജോലിയന്വേഷിച്ച് വിസിറ്റിങ് വിസയില്‍ എത്തേണ്ട സമയമിതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All