• Home
  • News
  • സ്‌കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് പുസ്തകങ്ങള്‍ ചുമപ്പിക്കുന്നതിനെതിരെ ഹൈക്കോടതി

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് പുസ്തകങ്ങള്‍ ചുമപ്പിക്കുന്നതിനെതിരെ ഹൈക്കോടതി

കൊച്ചി : സ്‌കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് പുസ്തകങ്ങള്‍ ചുമപ്പിക്കുന്നതിനെതിരെ ഹൈക്കോടതി. പുസ്തകങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിച്ചുകൂടേയെന്ന് ഹൈക്കോടതി സിബിഎസ്ഇയോട് ചോദിച്ചു. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം. ഭാരം കുറയ്ക്കാനാണ് തീരുമാനമെങ്കില്‍ അത് ശക്തമായി നടപ്പാക്കിക്കൂടേയെന്ന് കോടതി ചോദിച്ചു. ഇത് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ കാലമാണ് ഇതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Entertainment

Business