• Home
  • News
  • വൈകാതെ തന്നെ ഇന്ത്യയും ബഹ്റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാർ

വൈകാതെ തന്നെ ഇന്ത്യയും ബഹ്റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാർ

മനാമ: ഇന്ത്യയും ബഹ്റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു. വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച ഏതാനും കാര്യങ്ങളില്‍ കൂടി തീരുമാനമായാല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.എന്നാല്‍ ഏതു തിയ്യതിയിലാണ് സര്‍വീസ് തുടങ്ങാന്‍ സാധിക്കുക എന്ന് വ്യക്തമല്ല. അതേസമയം, ഏത് സമയവും ഉണ്ടാകുമെന്നാണ് സൂചന. എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടതായി ഗള്‍ഫ് എയര്‍ ട്രാവല്‍ ഏജന്റുമാരെ അറിയിച്ചിട്ടുണ്ട്. യാത്രാ നിബന്ധനകള്‍ സംബന്ധിച്ചും അറിയിപ്പ് നല്‍കിയിട്ടുണ്ട്.വിസ കാലാവധി കഴിയാറായ നിരവധി പേര്‍ക്ക് ആശ്വാസ വാര്‍ത്തയാണ് ഇത്. എയര്‍ ബബിള്‍ അനുസരിച്ച് ബഹ്റൈന്‍, ജി.സി.സി പൗരന്മാര്‍ക്ക് പുറമെ റസിഡന്റ് വിസ, ഇ-വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവയുള്ളവര്‍ക്കും ബഹ്‌റൈനിലേക്ക് വരാം.ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും രാജ്യത്തേയ്ക്ക് വരാം. എല്ലാ യാത്രക്കാരില്‍ നിന്നും പി.സി.ആര്‍ ടെസ്റ്റിന് 60 ദിനാര്‍ ഈടാക്കുമെന്നും അറിയിച്ചുട്ടുണ്ട്. ബി അവെയര്‍ ആപ്പ് വഴിയോ വിമാനത്താവളത്തിലെ കിയോസ്‌കിലോ പണം അടക്കാവുന്നതാണ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All