• Home
  • News
  • സൗദി ഇന്ത്യക്കാരുടെ പ്രവേശന തീരുമാനം ഡിസംബറിൽ

സൗദി ഇന്ത്യക്കാരുടെ പ്രവേശന തീരുമാനം ഡിസംബറിൽ

റിയാദ് : രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളിൽ സൗദി ഭാഗിക ഇളവ് വരുത്തിയതോടെ‌ ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യക്കാർക്ക് ഇന്നു മുതൽ സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം. ഗൾഫ് രാജ്യക്കാർക്കും അവിടെ താമസിക്കുന്ന വിദേശികൾക്കും ആശ്രിതർക്കുമാണ് അവസരം. കാലാവധിയുള്ള ഇഖാമ (തൊഴിൽ അനുമതി), റീ എൻട്രി വീസ, സന്ദർശക വീസ എന്നിവയുള്ളവർക്കാണ് പ്രവേശനം. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുന്ന 2021 ജനുവരി 1 മുതൽ എല്ലാ രാജ്യക്കാർക്കും സൗദിയിൽ എത്താനാകും. ഇന്ത്യ ഉൾപെടെ വിവിധ രാജ്യക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ച് ഡിസംബറിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.  

സൗദിയിൽ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിൽ ഉംറ സർവീസ് പുനഃരാരംഭിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനവും  വൈകാതെ ഉണ്ടാകും. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അപേക്ഷ പൂരിപ്പിച്ചുനൽകിവേണം സൗദിയിൽ പ്രവേശിക്കാൻ. 48 മണിക്കൂറിനു മുൻപ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. 

കോവിഡ് മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ സൗദി വീസക്കാരുടെ കാലാവധി കഴിഞ്ഞ റീഎൻട്രി (സൗദിയിലേക്കു പ്രവേശിക്കാനുള്ള അനുമതി), ഇഖാമ (താമസാനുമതി രേഖ) എന്നിവ പുതുക്കാൻ അവസരം. സ്പോൺസറുമായി ബന്ധപ്പെട്ടാണ് പുതുക്കാനുള്ള നടപടി പൂർത്തിയാക്കേണ്ടത്. ഇവരുടെ ഇഖാമയും റീഎൻട്രി വീസയും ഈ മാസം 30 വരെ  സൗജന്യമായി നീട്ടി നൽകിയിരുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All