• Home
  • News
  • രാ​ജ്യാ​ന്ത​ര സർവീസിന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ സൗദി സി​വി​ൽ ഏവിയേഷന്റെ അനു

രാ​ജ്യാ​ന്ത​ര സർവീസിന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ സൗദി സി​വി​ൽ ഏവിയേഷന്റെ അനുമതി

റി​യാ​ദ്​: കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള രാ​ജ്യാ​ന്ത​ര യാ​ത്ര​വി​ല​ക്ക്​ ചൊ​വ്വാ​ഴ്​​ച മു​ത​ൽ ഭാ​ഗി​ക​മാ​യി നീ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഓഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഗാ​ക) അ​നു​മ​തി ന​ൽ​കി.രാ​ജ്യ​ത്തു​നി​ന്ന്​ വി​ദേ​ശ​ത്തേ​ക്കും തി​രി​ച്ചും യാ​ത്ര​ക്കാ​രെ  കൊ​ണ്ടു​പോ​കു​ന്ന​തി​നും വ​രു​ന്ന​തി​നു​മു​ള്ള അ​നു​മ​തി​യാ​ണ്​ ന​ൽ​കി​യ​തെ​ന്ന്​ ഗാ​ക ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ​ക്ക്​ അ​യ​ച്ച സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി.സൗ​ദി പൗ​ര​ന്മാ​ർ​ക്കും  എ​ക്​​സി​റ്റ്​ എ​ൻ​ട്രി വി​സ, ഇ​ഖാ​മ, സ​ന്ദ​ർ​ശ​ന വി​സ എ​ന്നി​വ​യു​ള്ള വി​ദേ​ശി​ക​ൾ​ക്കും യാ​ത്ര​സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.  യാ​ത്ര​ക്കു​ മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ന​ട​ത്തി കോ​വി​ഡ്​ നെ​ഗ​റ്റി​വാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ യാ​ത്ര​ക്കാ​ർ കൈ​യി​ൽ ക​രു​തി​യി​രി​ക്ക​ണം.വി​ദേ​ശ​ത്തു​ള്ള സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ ടെ​സ്​​റ്റ്​ ആ​യി​രി​ക്ക​ണം. സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച കോ​വി​ഡ്​ പ്ര​തി​രോ​ധ പ്രോ​േ​ട്ടാ​ക്കോ​ളു​ക​ൾ  പാ​ലി​ച്ച്​ മാ​ത്ര​മേ യാ​ത്ര​ക്കാ​ർ​ക്ക്​ സൗ​ദി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും തി​രി​ച്ച്​ പു​റ​ത്തേ​ക്ക്​ പോ​കാ​നും അ​നു​മ​തി​യു​ള്ളൂ.ഈ ​നി​ബ​ന്ധ​ന​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും ലം​ഘി​ക്കാ​ൻ  അ​നു​വ​ദി​ക്കു​ന്ന​ത​ല്ല എ​ന്നും സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
സെ​പ്​​റ്റം​ബ​ർ 15 ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ആ​റു​ മു​ത​ൽ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലാ​യ​താ​യും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.  എ​ന്നാ​ൽ, കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സ്വ​ന്തം നി​ല​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​തും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് സ്വ​യം യാ​ത്ര​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​യ രാ​ജ്യ​ങ്ങ​ൾ​ക്ക്  മേ​ൽ​പ​റ​ഞ്ഞ തീ​രു​മാ​നം ബാ​ധ​ക​മ​ല്ല എ​ന്ന് സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ത് ഏ​തൊ​ക്കെ രാ​ജ്യ​ങ്ങ​ളെ​ന്ന് വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ന്ത്യ​യി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്കും  തി​രി​ച്ചും റ​ഗു​ല​ർ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചി​രു​ന്നു.ആ ​വി​ല​ക്ക് നീ​ക്കി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ​ക്കും സൗ​ദി​ക്കു​മി​ട​യി​ൽ സാ​ധാ​ര​ണ സ​ർ​വി​സ് പു​നഃ​സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All