• Home
  • News
  • ഖത്തറില്‍ പ്രവാസികള്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് കാലഹരണപ്പെട്ടാലും 90 ദിവസത്തിനു

ഖത്തറില്‍ പ്രവാസികള്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് കാലഹരണപ്പെട്ടാലും 90 ദിവസത്തിനുള്ളില്‍ വര്‍ക്ക് ഓര്‍ഗനൈസേഷന്‍ മാറാനാകും

ദോഹ: പ്രവാസികള്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് കാലഹരണപ്പെട്ട തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ അവരുടെ വര്‍ക്ക് ഓര്‍ഗനൈസേഷന്‍ മാറാന്‍ കഴിയുമെന്ന പുതിയ   മന്ത്രിസഭാ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രാദേശിക പത്രമായ പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഖത്തര്‍ നീതിന്യായ മന്ത്രാലയം ഗസറ്റ് പ്രഖ്യാപനം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പുതിയ തീരുമാനം അനുസരിച്ച്, തന്റേതായ കാരണങ്ങള്‍ കൊണ്ടല്ലാതെ തൊഴിലാളിയുടെ റെസിഡന്‍സി പെര്‍മിറ്റ് കാലഹരണപ്പെട്ടാല്‍ ആ തസ്തികയിലേക്ക് പുതിയ ഒരു തൊഴിലാളിയെ തൊഴിലുടമക്ക് താല്‍ക്കാലികമായി നിയമിക്കാന്‍ സാധിക്കും. അതിനായി ഈ കാലയളവില്‍ തൊഴിലുടമ തൊഴില്‍ മന്ത്രാലയത്തില്‍ ഒരു അധിക കരാര്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

രാജ്യത്ത് താമസിക്കുന്ന പ്രവാസികളുടെ വരവ്, പോക്ക് സംബന്ധിച്ച നിയന്ത്രണങ്ങള്‍ വ്യക്തമാക്കുന്ന 2015ലെ 21-ാം നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് 2020ലെ 51-ാം നമ്പര്‍ നിയമ പ്രകാരം ആഭ്യന്തര മന്ത്രി കൈക്കൊണ്ട നിയമ ഭേദഗതിയുടെ ഭാഗമായുള്ള തീരുമാനമാണിത്. 

അതേസമയം, ഭേദഗതി ചെയ്ത ആര്‍ട്ടിക്കിള്‍ പ്രകാരം ചട്ടങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് പ്രവാസിയുടെ വര്‍ക്ക് ഓര്‍ഗനൈസേഷന്‍ മാറ്റപ്പെടുക. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിച്ച് പ്രവാസി ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All