• Home
  • News
  • ഖത്തർ: പ്രവാസികൾക്കായുള്ള ഐ.സി.ബി.എഫ് ഇൻഷുറൻസ്, ഐ.സി.സിയിലും ഹെൽപ് ഡെസ്‌ക് തുടങ്

ഖത്തർ: പ്രവാസികൾക്കായുള്ള ഐ.സി.ബി.എഫ് ഇൻഷുറൻസ്, ഐ.സി.സിയിലും ഹെൽപ് ഡെസ്‌ക് തുടങ്ങുന്നു

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐ.സി.ബി.എഫ്) ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായി ചേരുന്നവര്‍ക്ക് സഹായം നല്‍കാന്‍ ഖത്തര്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ (ഐ.സി.സി) പുതിയ ഹെല്‍പ് ഡെസ്‌ക് തുടങ്ങുന്നു. വ്യാഴാഴ്ച മുതലാണ് പുതിയ സേവനം ലഭ്യമാവുക. ഇന്ന് വൈകീട്ട് ഏഴിന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഓണ്‍ലൈനിലൂടെ ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്യും. 

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയാജനകരമാണ് ഐ.സി.ബി.എഫിന്റെ ഇന്‍ഷുറന്‍സ് പദ്ധതി. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ഇന്‍ഷുറന്‍സ് പദ്ധതി കഴിഞ്ഞ ദിവസമാണ് പുനരാംരംഭിച്ചത്. ഇന്ത്യന്‍ എംബസിയുടെ കീഴിലാണ് ഐ.സി.ബി.എഫ് പ്രവര്‍ത്തിക്കുന്നത്.

പ്രവാസി ഇന്ത്യക്കാര്‍ക്കായി ദമാന്‍ ഇസ്ലാമിക് ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പദ്ധതി നടത്തുന്നത്. 125 റിയാല്‍ ആണ് രണ്ട് വര്‍ഷത്തേക്കുള്ള പോളിസി തുക. പദ്ധതിയില്‍ ചേരുന്ന പ്രവാസിയുടെ ഏത് കാരണത്താലുമുള്ള മരണം, പൂര്‍ണമായ ശാരീരികവൈകല്യം എന്നിവക്ക് 100,000 റിയാലാണ് കുടുംബത്തിന് ലഭിക്കുക. ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വൈകല്യ ശതമാനം അനുസരിച്ചും തുക നല്‍കും.

ഖത്തര്‍ ഐ.ഡിയുള്ള 18 വയസിനും 65 വയസിനും ഇടയില്‍ പ്രായമുള്ള ഏത് ഇന്ത്യക്കാരനും പദ്ധതിയില്‍ ചേരാം. ഏത് രാജ്യത്ത് വച്ചാണ് മരണമെങ്കിലും പോളിസി തുക ലഭിക്കും. അതത് രാജ്യത്തുള്ള അധികൃതരോ സ്ഥാപനങ്ങളോ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റാണ് ഇതിനായി ഹാജരാക്കേണ്ടത്. അപകടം പോലുള്ള സംഭവങ്ങളിലും ഭാഗിക വൈകല്യമുണ്ടാകുന്ന സംഭവങ്ങളിലും ഇങ്ങനെയാണ് ചെയ്യേണ്ടത്. മാര്‍ച്ച് വരെ 5612 പേര്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 77867794, 55745265, 77981614 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടുക. ഈ പദ്ധതിയിലൂടെ ഇതുവരെ എട്ടുപേരുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭ്യമായിട്ടുണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All