• Home
  • News
  • ഖത്തറില്‍ പ്രവാസികളടക്കം എല്ലാവര്‍ക്കും നാളെ മുതല്‍ സൗജന്യ ഇന്‍ഫ്ലുവന്‍സ വാക്സിന

ഖത്തറില്‍ പ്രവാസികളടക്കം എല്ലാവര്‍ക്കും നാളെ മുതല്‍ സൗജന്യ ഇന്‍ഫ്ലുവന്‍സ വാക്സിന്‍ ലഭിക്കും

ദോഹ: നാളെ മുതല്‍ ഖത്തറിലെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരു പോലെ ഇന്‍ഫ്ലുവന്‍സ വാക്സിന്‍ സൗജന്യമായി ലഭിക്കും. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ദേശീയ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഇന്ന് ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ആരംഭിച്ചു.ആറ് മാസത്തിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാണ്. പി.എച്ച്.സി.സി ആരോഗ്യ കേന്ദ്രങ്ങളിലോ അല്ലെങ്കില്‍ തെരെഞ്ഞെടുത്ത സ്വകാര്യ, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ വാക്‌സിന്‍ ലഭിക്കും. 2021 മാര്‍ച്ച് വരെ നടക്കുന്ന ഈ സീസണിലെ പ്രചാരണത്തില്‍ 500,000ത്തിലധികം പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുക.ശ്വസന കോശ സംബന്ധമായ രോഗങ്ങള്‍ വരുത്തുന്നതാണ് പ്രാഥമികമായി ഇന്‍ഫ്‌ലുന്‍സ വയറസുകള്‍ എന്നറിയപ്പെടുന്നത്. രാജ്യത്തെ എല്ലാ ജനങ്ങളും കുത്തിവെപ്പെടുക്കുന്നതാണ് അഭികാമ്യമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് 19, ഇന്‍ഫ്‌ലുവന്‍സ വൈറസ് എന്നിവയ്ക്ക് ഒരോ ലക്ഷണങ്ങളുണ്ട്. ഇവ രണ്ടും ഒരുമിച്ചു ബാധിക്കുന്നത് കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി മേധാവിയായ ഡോ.അല്‍ ഖാല്‍ പറഞ്ഞു
ഇന്‍ഫ്‌ലുവന്‍സ് വൈറസിന് ഫലപ്രദമായ വാക്‌സിന്‍ ഉണ്ടെന്നും എന്നാല്‍ കൊവിഡ് -19 ന് അതില്ലെന്നും അതിനാല്‍ എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All