• Home
  • News
  • ദീപാവലി ആഘോഷത്തിത്തിന് ഇന്ത്യൻ പ്രവാസികൾക്ക് ദുബായ് ഭരണാധികാരിയുടെ ആശംസ

ദീപാവലി ആഘോഷത്തിത്തിന് ഇന്ത്യൻ പ്രവാസികൾക്ക് ദുബായ് ഭരണാധികാരിയുടെ ആശംസ

ദുബായ്: ദീപാവലി ആഘോഷത്തിത്തിന് ഇന്ത്യൻ പ്രവാസികൾക്ക് ദുബായ് ഭരണാധികാരിയുടെ ആശംസ. വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്നവർക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസകൾ നേർന്നത് ഹിന്ദിയിൽ. തന്റെ ട്വിറ്റർ പേജിലാണ് ഹിന്ദിയിൽ എഴുതിയ ദീപാവലി ആശംസകൾ ശൈഖ് മുഹമ്മദ് പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ അർപ്പിക്കുയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് ആശംസ നേർന്നത്. അതേസമയം, യുഎഇയിലെ ദീപാവലി ചിത്രങ്ങൾ പങ്കുവയ്ക്കണമെന്ന ഭരണാധികാരിയുടെ നിർദേശം ജനങ്ങൾ ഏറ്റെടുത്തത് കൗതുകമായി.

Related News

Recent Updates