• Home
  • News
  • പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാ​ന്റെ വേര്‍പാട്: അനുശോചനമറിയിച്ച് നിരവധി നേതാക്കളെത്

പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാ​ന്റെ വേര്‍പാട്: അനുശോചനമറിയിച്ച് നിരവധി നേതാക്കളെത്തി

മനാമ: പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ വേര്‍പാടില്‍ അനുശോചനമറിയിക്കാന്‍ ബഹ്റൈന് പുറത്തുനിന്നും നിരവധി നേതാക്കളത്തെി. ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈന്‍ കഴിഞ്ഞ ദിവസം ബഹ്റൈനിലത്തെുകയും ഉപപ്രധാനമന്ത്രിയും പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ മകനുമായ ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ, പ്രധാനമന്ത്രിയുടെ ഉപദേഷ്​ടാവ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ എന്നിവരുമായി സഖീര്‍ പാലസില്‍ കൂടിക്കാഴ്​ച നടത്തുകയും അനുശോചനം അറിയിക്കുകയും ചെയ്​തു. ഇറാഖ് പ്രസിഡൻറ്​, പ്രധാനമന്ത്രി, ജനത എന്നിവരുടെ അനുശോചന സന്ദേശം അദ്ദേഹം കൈമാറുകയും ചെയ്​തു.
സൗദി വെസ്​റ്റേണ്‍ പ്രൊവിന്‍സ് ഗവര്‍ണര്‍ പ്രിന്‍സ് സുഊദ് ബിന്‍ നായിഫ് ബിന്‍ അബ്​ദുല്‍ അസീസ് ആല്‍ സുഊദ്, ഉപ ഗവര്‍ണര്‍ പ്രിന്‍സ് അഹ്മദ് ബിന്‍ ഫഹദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്​ദുല്‍ അസീസ് ആല്‍ സുഊദ് എന്നിവരെ സഖീര്‍ എയര്‍ബേസില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.   
പ്രധാനമന്ത്രിയുടെ വേര്‍പാടില്‍ അനുശോചനമറിയിക്കാനത്തെിയ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ജി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് മുബാറക് അല്‍ ഹജറഫ്, ലിബിയന്‍ പ്രധാനമന്ത്രി ഫാഇസ് മുസ്​തഫ അസ്സിറാജ് എന്നിവരെ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ സ്വീകരിച്ചു.   
യമന്‍ വൈസ് പ്രസിഡൻറ്​ അലി മുഹ്സിന്‍ അല്‍ അഹ്മര്‍ കഴിഞ്ഞ ദിവസം ബഹ്റൈനിലത്തെി പ്രധാനമന്ത്രിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ, പ്രധാനമന്ത്രിയുടെ ഉപദേഷ്​ടാവ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു  

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All