• Home
  • News
  • സർവിസുകൾ കൂടി; ടിക്കറ്റ്​ നിരക്ക്​ കുറയുന്നു

സർവിസുകൾ കൂടി; ടിക്കറ്റ്​ നിരക്ക്​ കുറയുന്നു

മ​നാ​മ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഇ​നി​യും കു​റ​യാ​ൻ വ​ഴി തെ​ളി​യു​ന്നു. കൂ​ടു​ത​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക​യും തി​ര​ക്ക്​ കു​റ​യു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​ത്തി​ന്​ വ​ഴി​യൊ​രു​ങ്ങു​ന്ന​ത്.നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​​പ്ര​സ്, ഗ​ൾ​ഫ്​ എ​യ​ർ, എ​മി​റേ​റ്റ്​​സ്, ഫ്ലൈ ​ദു​ബൈ എ​ന്നി​വ​യാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും ഗ​ൾ​ഫ്​ എ​യ​റും നേ​രി​ട്ട്​ സ​ർ​വി​സ്​ ന​ട​ത്തു​മ്പോൾ എ​മി​റേ​റ്റ്​​സും ​ൈഫ്ല ​ദു​ബൈ​യും ദു​ബൈ വ​ഴി ക​ണ​ക്​​ഷ​ൻ സ​ർ​വി​സാ​ണ്​ ന​ട​ത്തു​ന്ന​ത്.
ഫ്ലൈ ​ദു​ബൈ​യി​ൽ വ​രു​ന്ന​വ​ർ​ക്ക്​ ദു​ബൈ വി​സ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന തി​രി​ച്ച​ടി​യാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​മി​റേ​റ്റ്​​സി​ന്​ ആ​ദ്യം മു​ത​ൽ ത​ന്നെ ദു​ബൈ വി​സ ഇ​ല്ലാ​തെ വ​രാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. എ​യ​ർ അ​റേ​ബ്യ 19 മു​ത​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ക​ണ​ക്​​ഷ​ൻ സ​ർ​വി​സ് ന​ട​ത്തും. ​ആ​ഴ്​​ച​യി​ൽ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഷാ​ർ​ജ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ യാ​ത്ര​ ന​ട​ത്തു​ന്ന​ത്. ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ എ​യ​ർ അ​റേ​ബ്യ സ​ർ​വി​സ്​ ഷാ​ർ​ജ​യി​​ലേ​ക്കു​ണ്ട്. 100 ദീ​നാ​റി​ന​ടു​ത്ത്​ നി​ര​ക്കി​ൽ ഈ ​വി​മാ​ന​ത്തി​ൽ ബ​ഹ്​​റൈ​നി​ലെ​ത്താം. അ​തേ​സ​മ​യം, ഷാ​ർ​ജ​യി​ൽ 10 മ​ണി​ക്കൂ​റോ​ളം കാ​ത്തി​രി​ക്ക​ണം എ​ന്ന​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ അ​ൽ​പം പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ പോ​കു​േ​മ്പാ​ൾ ര​ണ്ട്​ മ​ണി​ക്കൂ​റോ​ളം കാ​ത്തി​രു​ന്നാ​ൽ മ​തി. ​ഫ്ലൈ ​ദു​ബൈ​ക്കും 100 ദീ​നാ​റി​ന​ടു​ത്ത്​ നി​ര​ക്കി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രാം.
ബു​ധ​നാ​ഴ്​​ച എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ വി​മാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ 29,992 രൂ​പ​ക്ക്​ (ഏ​ക​ദേ​ശം 153 ദി​നാ​ർ) ടി​ക്ക​റ്റ്​ ല​ഭ്യ​മാ​യി​രു​ന്നു. 202 ദീ​നാ​റി​ന​ടു​ത്ത്​ നി​ര​ക്കു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ്​ ഒ​റ്റ​യ​ടി​ക്ക്​ ഇ​ത്ര​യും കു​റ​ഞ്ഞ​ത്. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ കു​റ​ഞ്ഞ​താ​ണ്​ നി​ര​ക്ക്​ ഈ ​രീ​തി​യി​ൽ കു​റ​യാ​ൻ കാ​ര​ണം. എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സിന്റെ ജ​നു​വ​രി മു​ത​ലു​ള്ള ഷെ​ഡ്യൂ​ൾ അ​ടു​ത്ത ദി​വ​സം​ത​ന്നെ വ​രും. ഇ​തി​ൽ നി​ര​ക്ക്​ കു​റ​യു​മെ​ന്നാ​ണ്​ യാ​ത്ര​ക്കാ​രു​ടെ പ്ര​തീ​ക്ഷ. കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഗ​ൾ​ഫ്​ എ​യ​ർ 174 ദീ​നാ​റി​ലേ​ക്ക്​ നേ​ര​ത്തേ ത​ന്നെ കു​റ​ച്ചി​രു​ന്നു. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All