• Home
  • News
  • ഒമാൻ: ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്​ മുൻഗണന - സുൽത്താൻ ഹൈതം

ഒമാൻ: ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്​ മുൻഗണന - സുൽത്താൻ ഹൈതം

മസ്​കത്ത്​: ദേശീയദിനത്തിന്റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരീഖ്​ രാജ്യത്തെ അഭിസംബോധന ചെയ്​തു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ്​ സർക്കാർ മുൻഗണന നൽകുന്നതെന്നും അതിന്റെ ഭാഗമായാണ്​ അമ്പതാം ദേശീയദിനാഘോഷം പരിമിതപ്പെടുത്തിയതെന്നും സുൽത്താൻ പറഞ്ഞു.സുൽത്താൻ ഖാബൂസ്​ ബിൻ സഈദിന്റെ അറിവും നിപുണതയും വിശ്വസ്​തരായ ജനങ്ങളുടെ ത്യാഗമനോഭാവവുംകൊണ്ടാണ്​ ഒമാൻ മുൻകാലങ്ങളിലെ വെല്ലുവിളികൾ മറികടന്നത്​. ഒമാൻ എന്നത്​ നമുക്കും ഭാവി തലമുറക്കും അഭിമാനവും പ്രൗഢിയും നൽകുന്ന ഒന്നായി തുടരുകതന്നെ ചെയ്യും.

ഒമാന്റെ എല്ലാ ഭാഗങ്ങളിലും ഓ​രോ കുടുംബത്തിനും ഓരോ വ്യക്തികൾക്കും വികസനത്തിന്റെ ഗുണഫലങ്ങൾ എത്തിക്കുകയെന്നതാണ്​ ലക്ഷ്യമെന്ന്​ സുൽത്താൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.ഇതുവരെ തുടർന്നുവന്ന തത്ത്വങ്ങളും മൂല്യങ്ങളുംതന്നെയാകും രാജ്യത്തിന്റെ ഭാവികാലത്തിനും അടിസ്​ഥാനമാവുക. ദേശീയ താൽപര്യങ്ങൾ സംരക്ഷിച്ചുള്ള പ്രവർത്തനങ്ങളുമായാണ്​ സർക്കാർ മുന്നോട്ടുപോവുക. ഒമാൻ വിഷൻ 2040​ അടിസ്​ഥാനമാക്കിയുള്ള ഭാവി വികസന സ്വപ്​നങ്ങളുടെ പ്രധാന അടിസ്​ഥാനം ഇതാണെന്നും സുൽത്താൻ ഹൈതം പറഞ്ഞു.

എല്ലാവരുടെയും ഉത്തരവാദിത്തമുള്ള പ്രവർത്തനത്തിലൂടെ മാത്രമേ ഈ സ്വപ്​നം വിജയത്തിലെത്തൂ. രാജ്യത്തെ പൗരന്മാർ ഒഴിവുകഴിവുകളില്ലാതെ തങ്ങളുടെ ഉത്തരവാദിത്തങ്ങളും കഴിവുകളും ഈ ദിശയിൽ വിനിയോഗിക്കേണ്ടതുണ്ട്​.ഒമാൻ വിഷൻ 2040​ന്റെ ഭാഗമായാണ്​ രാജ്യത്തെ ഭരണതലത്തിലും മന്ത്രിസഭ കൗൺസിലിലും മാറ്റങ്ങൾ വരുത്തിയത്​. സർക്കാറിന്റെ പ്രകടനവും മത്സരക്ഷമതയും വർധിപ്പിക്കുകയെന്നതാണ്​ ഭരണതലത്തിലെ ഈ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. ഭരണതലത്തിന്​ ഒപ്പം കണക്കുപരിശോധനയുമായി ബന്ധപ്പെട്ട നടപടികളും നവീകരിക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്​. അധികാര വികേന്ദ്രീകരണത്തിനും ഓരോ ഗവർണറേറ്റുകളുടെയും പ്രത്യേകമുള്ള വികസനം ഉറപ്പുവരുത്തുന്നതിനുമുള്ള നിയമപരമായ ചട്ടക്കൂട്​ പൂർത്തിയായിവരുകയാണ്​.

എണ്ണവിലയിടിവിന്​ ഒപ്പം കോവിഡ്​ മൂലവുമുള്ള പ്രതിസന്ധികളെ നേരിടാനും വിവിധ പദ്ധതികൾ ആവിഷ്​കരിച്ച്​ നടപ്പാക്കിവരുന്നുണ്ട്​. രാജ്യത്തെ വിവിധ മേഖലകളിൽ ഇവയുടെ ആഘാതം ബാധിക്കാതിരിക്കാനാണ്​ ശ്രമം നടത്തുന്നത്​.ആരോഗ്യം, സാമൂഹിക, സാമ്പത്തിക മേഖലകൾക്കാണ്​ സർക്കാർ മുൻഗണന നൽകുകയെന്നും സുൽത്താൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലക്കുള്ള പിന്തുണയും മുൻഗണനാ അടിസ്​ഥാനത്തിൽതന്നെ നടപ്പാക്കും. പ്രതിസന്ധികളും വെല്ലുവിളികളും ഓരോ രാജ്യത്തിനും തങ്ങളുടെ കഴിവുകൾ കൂടുതൽ പ്രകടമാക്കാനുള്ള അവസരങ്ങളാണ്​ തുറന്നുതരുന്നത്​. നിലവിലെ കോവിഡ്​ പ്രതിസന്ധി നൂതന ആശയങ്ങളിലൂന്നിയ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള വലിയ അവസരമാണ്​ രാജ്യത്തെ സ്വദേശി ജനതക്ക്​ നൽകുന്നത്​. ഡിജിറ്റൽ തലത്തിൽ മുമ്പേങ്ങുമില്ലാത്ത വിധത്തിലുള്ള വളർച്ച അവർ കൈവരിച്ചുകഴിഞ്ഞതായും സുൽത്താൻ പറഞ്ഞു.

ചെലവുചുരുക്കലുമായി ബന്ധപ്പെട്ട്​ സർക്കാർ കൈക്കൊണ്ട നടപടികളോട്​ ജനങ്ങൾ അനുകൂലമായാണ്​ പ്രതികരിച്ചത്​. സമ്പദ്​ഘടനക്ക്​ ഏറെ വെല്ലുവിളികളുണ്ടെങ്കിലും ധനസന്തുലനം ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതി സമ്പദ്​ഘടനയെ സുരക്ഷിത തീരത്ത്​ എത്തിക്കും.അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സമ്പദ്​ഘടന വികസനത്തിന്റെ പാതയിലേക്ക്​ തിരികെയെത്തുമെന്നും സുൽത്താൻ പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All