• Home
  • News
  • പ്ര​വാ​സി ക്ഷേ​മ​നി​ധി: പി​ഴ​യി​​ല്ലാ​തെ ഇ​ന്നു​കൂ​ടി അം​ഗ​ത്വം പു​തു​ക്കാം

പ്ര​വാ​സി ക്ഷേ​മ​നി​ധി: പി​ഴ​യി​​ല്ലാ​തെ ഇ​ന്നു​കൂ​ടി അം​ഗ​ത്വം പു​തു​ക്കാം

ദോഹ: കേരള സർക്കാറിന്റെ പ്രവാസി ക്ഷേമനിധി ബോർഡിൽ പിഴയി​ല്ലാതെ അംഗത്വം പുതുക്കാൻ ഇന്നുകൂടി അവസരം. നിരവധി പേരാണ്​ മാസകുടിശ്ശിക മുടക്കം വരുത്തിയിരിക്കുന്നത്​. ഇത്തരക്കാർക്ക്​ ബോർഡിന്റെ ആനുകൂല്യങ്ങളോ ക്ഷേമപദ്ധതികൾക്ക്​ അർഹതയോ ഉണ്ടായിരിക്കില്ല.
കുടിശ്ശിക വരുത്തിയവർക്ക്​ പിഴയും പലിശയും ഒഴിവാക്കി കുടിശ്ശിക മാത്രം ഒറ്റത്തവണയായി അടച്ച് ഇന്നുകൂടി അംഗത്വം പുനഃസ്​ഥാപിക്കാം.​ ഇന്നാണെങ്കിൽ മുടങ്ങിയ അംശാദായം മാത്രം അടക്കാം. ഓൺലൈൻ വഴിയോ ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ മുതലായവ വഴിയോ തുക അടക്കാം. www.pravasiwelfarefund.org സൈറ്റിൽ കൂടുതൽ  വിവരങ്ങൾ ലഭ്യമാണ്​.ഇതിനകം ധാരാളം പേർ ഈ അവസരം പ്രയോജനപ്പെടുത്തിയിട്ടുണ്ട്​. എന്നാൽ, ഇനിയും നിരവധിയാളുകൾ ബാക്കിയുണ്ട്.
പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള​ പ്രവാസി ക്ഷേമനിധി ബോർഡിന്റെ പദ്ധതികൾ ഇവയാണ്​: 60 വയസ്സ്​ പൂർത്തിയാക്കിയവരും അഞ്ചു വർഷത്തിൽ കുറയാത്ത കാലയളവിൽ മുടങ്ങാതെ 300 രൂപ വീതം മാസം അംശാദായം അടച്ചവരുമായ അംഗങ്ങൾക്ക്​ ​2000 രൂപ ​െപൻഷൻ, അഞ്ചുവർഷത്തിൽ കുറയാത്ത അംശാദായം അടച്ചിട്ടുള്ള അംഗം മരിച്ചാൽ ആശ്രിതർക്ക്​ കുടുംബപെൻഷൻ, അംഗം പെൻഷൻ വാങ്ങുന്നതിന്​ മുമ്പ്​ മരിച്ചാൽ ഭാര്യക്ക്​ 2000 രൂപ തന്നെ പെൻഷൻ, പെൻഷൻ വാങ്ങിക്കൊണ്ടിരിക്കു​മ്പോഴാണ്​ അംഗം മരിക്കുന്നതെങ്കിൽ ഭാര്യക്ക്​ 1000 രൂപ പെൻഷൻ, അംഗത്തിന്​ സ്​ഥിരമായ ശാരീരിക വൈകല്യം നേരിടുകയോ മരണം സംഭവിക്കുകയോ ചെയ്​താൽ സാമ്പത്തികസഹായം, അപകടം, രോഗം എന്നിവ മൂലം അംഗം മരിക്കാനിടയായാൽ ആശ്രിതർക്ക്​ പ്രത്യേക സാമ്പത്തിക സഹായം, അംഗത്തിന്​ പ്രത്യേക ചികിത്സക്ക്​ സഹായം, വനിത അംഗത്തിനും ആശ്രിതരായ പെൺമക്കൾക്കും വിവാഹധനസഹായവും പ്രസവാനുകൂല്യവും, വസ്​തുവാങ്ങുന്നതിനും വീട്​ നിർമിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള വായ്​പാപദ്ധതി,  മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവിനുള്ള സാമ്പത്തിക സഹായവും വായ്​പയും, പ്രവാസം കഴിഞ്ഞു മടങ്ങിവരുന്നവർക്ക്​ സ്വയംതൊഴിൽ വായ്​പാ പദ്ധതി, ക്ഷേമനിധി പദ്ധതിയിൽ അംഗത്വമെടുക്കാൻ നിലവിൽ വ്യവസ്​ഥയില്ലാത്ത 55  വയസ്സിനുമുകളിലുള്ള പ്രവാസി കേരളീയർക്ക്​ ചികിത്സാസഹായവും അത്യാവശ്യ ധനസഹായവും പെൻഷനും. എന്നാൽ, ഈ ആനുകൂല്യങ്ങൾക്ക്​ ബോർഡിൽ അംഗത്വം പ്രധാനമാണ്​.  
കേരള സർക്കാറി​െൻറ സർവേ പ്രകാരം 22 ലക്ഷം മലയാളികളാണ്​ വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്​.ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്​, യു.എ.ഇ, ഒമാൻ, ബഹ്​റൈൻ എന്നീ രാജ്യങ്ങളിലാണുള്ളത്​.പ്രവാസികൾക്കായി വിവിധ ക്ഷേമപദ്ധതികൾ ആവിഷ്​കരിച്ചു നടത്താനായി 2008ലാണ്​ പ്രവാസി ക്ഷേമനിധി ബോർഡ്​ രൂപവത്​കരിക്കുന്നത്​. 2.25 ലക്ഷം പേർ മാത്രമാണ്​ ബോർഡിൽ അംഗങ്ങളായുള്ളത്​.അം​ഗ​ത്വ​ത്തി​നുള്ള അ​പേ​ക്ഷാഫോ​റ​ങ്ങ​ളും മറ്റ്​ വിശദവിവരങ്ങളും കേ​ര​ള പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​െൻറ ഓ​ഫി​സു​ക​ളിൽനിന്ന്​ ലഭിക്കും. ജി​ല്ല​ക​ളി​ലെ ക​ലക്ടറേറ്റുക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക സെ​ല്ലു​ക​ളി​ൽനി​ന്നും വിവരങ്ങൾ ല​ഭി​ക്കു​ം. അപേക്ഷയോടൊപ്പം 200 രൂപ ര​ജി​സ്​േ​ട്ര​ഷ​ൻ ഫീ​സ്​  നൽകണം.
നടപടിക്രമങ്ങൾ പൂർത്തിയായാൽ പ്രവാസിക്ഷേമനിധിയിൽ അംഗങ്ങളാകാം. അംഗങ്ങൾക്ക്​ മാത്രമേ ബോർഡിെൻറ ആനുകൂല്യങ്ങൾ ലഭിക്കൂ. ഇതിനാൽ എത്രയും പെ​ട്ടെന്ന്​ അംഗങ്ങളാവണമെന്ന്​ പ്രവാസികളെ അധികൃതർ ഉണർത്തുന്നു. മാസം 300 രൂപ മാത്രമാണ്​ അടക്കേണ്ടത്​. എന്നാൽ, ഇതിലും പലരും വീഴ്​ച വരുത്തുന്നുണ്ട്​. ഇതിനാലാണ്​ അംശാദായം പിഴ ഇല്ലാതെ അടച്ച്​ അംഗത്വം പുതുക്കാനുള്ള സൗകര്യം ക്ഷേമനിധി ബോർഡ്​ ഏർപ്പെടുത്തിയിരിക്കുന്നത്​.
 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All